തിരുവനന്തപുരം ∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് അനുബന്ധമായി കിൻഫ്ര ഏറ്റെടുക്കുന്ന 50 ഏക്കർ ഭൂമിയിൽ 1000 കോടി രൂപയുടെ നിക്ഷേപ പദ്ധതി കൊണ്ടുവരുമെന്നു ബജറ്റിൽ പ്രഖ്യാപനം. ഇതിനായി കിൻഫ്രയ്ക്കു 100 കോടി രൂപ സർക്കാർ വിഹിതമായി വകയിരുത്തി.
കിൻഫ്രയ്ക്കു സർക്കാർ ഗാരന്റി നൽകി വായ്പയെടുത്താണു നിക്ഷേപം കണ്ടെത്തുക. എന്നാൽ പദ്ധതിയുടെ വിശദാംശങ്ങൾ ബജറ്റിൽ ഇല്ല.തുറമുഖത്തിന്റെ ഭാഗമായി വ്യവസായ, ലോജിസ്റ്റിക് അടിസ്ഥാന സൗകര്യ വികസനത്തിനായി 17 കോടിയും നീക്കിവച്ചു.
കെഎംഎംഎൽ, കെൽട്രോൺ, എൻഎഫ്ടിഡിസി എന്നീ സ്ഥാപനങ്ങളെ പങ്കാളികളാക്കിക്കൊണ്ട് റെയർ എർത്ത് ആൻഡ് ക്രിട്ടിക്കൽ മിനറൽസ് മിഷൻ രൂപീകരിക്കാനായി 100 കോടി നീക്കിവച്ചു. വ്യവസായ മേഖലയിൽ കേരളം ധാതുഖനനത്തിലേക്കു കൂടി കടക്കുന്നതിന്റെ സൂചനയായി ഇത്.
വ്യവസായ മേഖലയ്ക്കു മുൻവർഷത്തെക്കാൾ 122.54 കോടി രൂപ അധികം വകയിരുത്തി.
ചെരിപ്പു വ്യവസായ ക്ലസ്റ്ററുകളുടെ കേന്ദ്രമായി കേരളം മാറിയിട്ടുണ്ട്. ഇത്തരം സംരംഭങ്ങൾക്ക് 20 കോടി വരെ വായ്പ നൽകുന്ന പുതിയ പദ്ധതി.
ആദ്യവർഷം 2 % പലിശ സബ്സിഡി നൽകുന്ന പദ്ധതിക്കായി 100 കോടി രൂപ നീക്കിവച്ചു.
4 MINUTES AGO
14 MINUTES AGO
20 MINUTES AGO
വ്യവസായ മേഖലയിലെ മറ്റു പ്രധാന പ്രഖ്യാപനങ്ങൾ:
∙ കിൻഫ്ര വഴി ഇടുക്കി ചെറുതോണിയിൽ മിനി ഭക്ഷ്യ പാർക്ക്– 4 കോടി. എറണാകുളം കുന്നകരയിൽ മിനി ഭക്ഷ്യപാർക്ക്– 8 കോടി.
∙ കൊട്ടാരക്കരയിൽ സംയോജിത ഐടി– വ്യവസായ പാർക്ക് – 10 കോടി. കൊല്ലത്തു വ്യവസായ പാർക്ക് വിപുലീകരണം– 10 കോടി
∙ കണ്ണൂരിൽ മൾട്ടി സെക്ടറൽ ലോജിസ്റ്റിക് സൗകര്യമൊരുക്കാൻ 2.5 കോടി
∙ കണ്ണൂർ, കാസർകോട്, എറണാകുളം ജില്ലകളിലെ പുതിയ 3 വ്യവസായ പാർക്കുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 9.50 കോടി
∙ തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് ഗ്രാമീണ അപ്പാരൽ പാർക്കുകളും ഇലക്ട്രോണിക് അസംബ്ലിങ് പാർക്കുകളും സ്ഥാപിക്കും.
ഓരോ പാർക്കിനും 10 കോടി . ∙ ഓങ്കോളജി ഫാർമ പാർക്ക് സ്ഥാപിക്കാൻ 10 കോടി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

