കോഴിക്കോട് ∙ സംസ്ഥാന ബജറ്റില്‍ എലത്തൂര്‍ നിയോജക മണ്ഡലത്തില്‍ വിവിധ പദ്ധതികള്‍ക്കായി 23 കോടി രൂപ അനുവദിച്ചതായി വനം മന്ത്രി എ.കെ.ശശീന്ദ്രന് അറിയിച്ചു. മണ്ഡലത്തിലെ കനാല്‍ റോഡുകളുടെ നവീകരണത്തിന് 10 കോടി, നന്മണ്ട
– ബാലുശ്ശേരി കൈരളി റോഡ് നവീകരണം 5 കോടി, പുക്കുന്ന്മല ടൂറിസം പദ്ധതി 5 കോടി, നന്മണ്ട മിനി സിവില്‍ സ്റ്റേഷന് രണ്ടാംഘട്ടം 2 കോടി, പുവ്വത്തൂര്‍ പാലം 1 കോടി എന്നിങ്ങനെയാണ് തുക വകയിരുത്തിയത്.
എ.സി.ഷണ്മുഖദാസ് മെമ്മോറിയല്‍ ചൈല്‍ഡ് ആൻഡ് അഡോള്‍സെന്റ് കെയര്‍ സെന്റര്‍- പുറക്കാട്ടിരി, ചിരട്ടക്കരപാലം അപ്രോച്ച് റോഡ് – നന്മണ്ട
പഞ്ചായത്ത്, ഇന്ദിരാഗാന്ധി സ്റ്റേഡിയം ചേളന്നൂര്‍ നവീകരണം, ചേളന്നൂര്‍ പഞ്ചായത്ത് ഓഫീസ് നവീകരണം, നമ്പുറം വി.സി.ബി കം ബ്രിഡ്ജ് നവീകരണം – കാക്കൂര്‍, മുക്കത്ത്താഴം ബണ്ട് റോഡ് സൗന്ദര്യവത്കരണം, കാക്കൂര്‍ – പട്ടര്‍പാലം തോട്വികസനം, ചെറുകുളം റെഗുലേറ്റര്‍ കം ബ്രിഡ്ജ്, നാരായണ്‍ചിറ വികസന പദ്ധതി, മൊകവൂര്‍ ഹെല്‍ത്ത് സബ് സെന്റര്‍, തലകുളത്തൂര്‍ സിഎച്ച്സി നവീകരണം, കോരപ്പുഴ ഫിഷ്ലാന്‍ഡ് റോഡ്, പൂനൂര്‍പുഴ സംരക്ഷണ ഭിത്തി നിര്‍മാണം എന്നിവയാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയ മറ്റ് പദ്ധതികള്‍. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

