തിരുവനന്തപുരം ∙ സംസ്ഥാന ബജറ്റിൽ മെഡിക്കൽ കോളജ് ഡോക്ടർമാരെ മാത്രം പൂർണ്ണമായി അവഗണിച്ചത് കടുത്ത വിശ്വാസ വഞ്ചനയും ഗുരുതരമായ അനീതിയുമാണെന്ന് മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ. 2016 മുതൽ നടപ്പിലാക്കേണ്ടിയിരുന്ന ശമ്പളപരിഷ്കരണം നാല് വർഷം വൈകി 2020 ഒക്ടോബറിലാണ് കഴിഞ്ഞ സർക്കാർ പ്രാബല്യത്തിൽ വരുത്തിയത്.
ഉത്തരവിൽ ഉൾപ്പെട്ടിരുന്ന നിരവധി ഗുരുതര പാകപ്പിഴകൾ അന്നുതന്നെ ചൂണ്ടിക്കാണിച്ചിരുന്നു. നാലേമുക്കാൽ വർഷത്തെ ശമ്പള കുടിശ്ശിക നൽകാത്തതും പ്രവേശന തസ്തികയായ അസിസ്റ്റന്റ് പ്രൊഫസർ ശമ്പളം കുറച്ചതും ആദ്യ പ്രമോഷനായ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള സേവനകാലാവധി എട്ട് വർഷമായി വർധിപ്പിച്ചതും ഉൾപ്പെടെയുള്ളവയായിരുന്നു പ്രധാന അപാകതകൾ.
ആവശ്യങ്ങൾ ഉന്നയിച്ച് 2021ൽ കെജിഎംസിടിഎ സമരം ആരംഭിക്കുകയും തുടർന്ന് അന്നത്തെ ആരോഗ്യ വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ 2016 മുതലുള്ള ശമ്പളകുടിശ്ശിക ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകുകയുണ്ടായി.
തുടർന്ന് സർക്കാർ ജീവനക്കാർക്കും മെഡിക്കൽ കോളജ് ഡോക്ടർമാർക്കും നാല് ഗഡുക്കളായി ശമ്പള കുടിശ്ശിക അനുവദിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് 2021ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി പുറത്തിറക്കി. നിലവിൽ ഭരണത്തിലുണ്ടായിരുന്ന മുന്നണി തന്നെ തുടർഭരണം നേടിയിട്ടും സാമ്പത്തിക പരാധീനത ചൂണ്ടികാണിച്ച് ഈ സർക്കാർ ഉത്തരവ് മരവിപ്പിക്കുകയുണ്ടായി.
എന്നാൽ 2025ൽ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഈ കുടിശ്ശിക വീണ്ടും അനുവദിച്ച് പ്രാബല്യത്തിൽ വരുത്തിയപ്പോൾ മെഡിക്കൽ കോളജ് ഡോക്ടർമാരെ ഒഴിവാക്കുകയായിരുന്നു. 27 MINUTES AGO 49 MINUTES AGO 1 HOUR 1 MINUTE AGO കഴിഞ്ഞ 7 മാസമായി പ്രത്യക്ഷ സമര പരിപാടികളുമായി രോഗികളെ പരമാവധി ബുദ്ധിമുട്ടിക്കാതെ മുന്നോട്ട് പോയിട്ടും ശത്രുതാപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ഇപ്പോൾ പ്രഖ്യാപിച്ച ബജറ്റിൽ കൂടി ആവർത്തിച്ച് വെളിവാക്കപ്പെട്ടിരിക്കുകയാണ്.
മെഡിക്കൽ കോളജ് ഡോക്ടർമാരുടെ ആവശ്യങ്ങൾ പരിഗണിക്കാത്തതിൽ കെജിഎംസിടിഎ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും കൂടുതൽ ശക്തമായ സമര പരിപാടികളിലേക്ക് പ്രവേശിക്കുകയും ചെയ്യുമെന്ന് അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

