കോടഞ്ചേരി∙ വീണ് കിട്ടിയ പണം ഉടമയെ ഏൽപിച്ച യുപി സ്വദേശിയും 4 വർഷമായി പുലിക്കയത്ത് താമസിക്കുന്ന കുൽദീപിനെ സിവിൽ പ്രൊട്ടക്ഷൻ ലീഗൽ സർവീസിന്റെ നേതൃത്വത്തിൽ ആദരിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് പൊന്നാട
അണിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി മുഖ്യപ്രഭാഷണം നടത്തി.
സിവിൽ പ്രൊട്ടക്ഷൻ ലീഗൽ സർവീസ് സംസ്ഥാന പ്രസിഡന്റ് ജയരാജൻ അനുഗ്രഹ, പഞ്ചായത്ത് അംഗങ്ങളായ വിൽസൺ തറപ്പേൽ, റെജി തമ്പി, റിയാനസ് സുബൈർ, മിനി സണ്ണി, റീന ബിജു, ബാബു പട്ടരാട്ട്, റൂബി തമ്പി, സി.കെ.ചന്ദ്രൻ, സത്യൻ ചോലയിൽ എന്നിവർ പ്രസംഗിച്ചു. കുൽദീപിന് 8000 രൂപ അടങ്ങിയ പഴ്സ് നാരങ്ങാത്തോട് ഭാഗത്ത് നിന്നാണ് വീണു കിട്ടിയത്.
കുൽദീപ് കോടഞ്ചേരി പൊലീസ് സ്റ്റേഷനിൽ ഏൽപിക്കുകയായിരുന്നു. 6 MINUTES AGO 13 MINUTES AGO 25 MINUTES AGO … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

