തൊടുപുഴ∙ ഷോർട് സർക്കീറ്റിനെ തുടർന്ന് ഓടിട്ട വീട് പൂർണമായി കത്തിനശിച്ചു.
വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബത്തിലെ കുട്ടികളുടെ പാഠപുസ്തകങ്ങളും എല്ലാവരുടെയും വസ്ത്രങ്ങളും അഗ്നിക്കിരയായി. ഇടവെട്ടി ശാസ്താംപാറ തുരുത്തേൽ നിജിയുടെ ഉടമസ്ഥതയിലുള്ള വീടാണ് ഇന്നലെ ഉച്ചയോടെ കത്തിയത്.
അഗ്നിരക്ഷാ സംഘം എത്തിയെങ്കിലും ഇവിടേക്ക് വാഹനം കയറാതെ വന്നതോടെ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് വെള്ളം ബക്കറ്റിലും മറ്റും കോരി ഒഴിച്ചാണ് തീ കെടുത്തിയത്.
രണ്ടര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വീട് വാടകയ്ക്ക് നൽകിയിരുന്നതാണ്.
ഇവിടെ വാടകയ്ക്ക് താമസിക്കുന്ന മുതലക്കോടം സ്വദേശിയായ ജോജിയും ഭാര്യയും ജോലിക്കും പ്ലസ് വൺ വിദ്യാർഥികളായ രണ്ടു പെൺകുട്ടികൾ സ്കൂളിലും പോയ സമയത്താണ് അപകടം. കുട്ടികളുടെ പുസ്തകങ്ങളും വസ്ത്രങ്ങളും ഉൾപ്പെടെ കത്തിനശിച്ചു.
ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അമീർ, വൈസ് പ്രസിഡന്റ് ജസീല ലത്തീഫ്, വാർഡ് മെംബർ ബിൻസി മാർട്ടിൻ, പൊലീസ് ഉദ്യോഗസ്ഥർ, വില്ലേജ് അധികൃതർ ഉൾപ്പെടെ സ്ഥലത്തെത്തിയിരുന്നു. 19 MINUTES AGO 19 MINUTES AGO 35 MINUTES AGO … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

