ന്യൂഡൽഹി∙ അന്തിമമാക്കിയെങ്കിലും പല കടമ്പകൾക്കു ശേഷമേ
പ്രാബല്യത്തിലാകൂ. യുഎസിന്റെ തീരുവ തുടരുന്നത് കൂടി കണക്കിലെടുത്ത് ‘ഫാസ്ട്–ട്രാക്ക്’ രീതിയിൽ ഒരു വർഷത്തിനകം നടപടികൾ പൂർത്തിയാക്കാനാണ് ശ്രമം.
കരാറിന്റെ കരടുരൂപം പ്രസിദ്ധീകരിക്കുകയാണ് ആദ്യപടി.
ഇതിന്റെ നിയമപരമായ പരിശോധനയ്ക്കു ശേഷം എല്ലാ യൂറോപ്യൻ യൂണിയൻ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തും. യൂറോപ്യൻ കൗൺസിൽ ഇതിന് അംഗീകാരം നൽകുന്നതോടെ ഇന്ത്യയും ഇയുവും തമ്മിൽ കരാർ ഒപ്പിടും.
ഒപ്പിട്ട ശേഷം യൂറോപ്യൻ പാർലമെന്റിന്റെ അംഗീകാരം ലഭിക്കണം.
ഇന്ത്യയിൽ കേന്ദ്രമന്ത്രിസഭായോഗവും അംഗീകാരം നൽകണം. ഇതിനു ശേഷമേ കരാർ പ്രാബല്യത്തിലാകൂ.
2007ൽ തുടങ്ങിയ വ്യാപാരചർച്ച 2013ൽ മുടങ്ങിയിരുന്നു. 2022ലാണ് പുനരാരംഭിച്ചത്.
ഇന്ത്യയുടെ 22–ാമത് സ്വതന്ത്ര വ്യാപാര കരാർ പങ്കാളിയാണ് ഇയു. 1 MINUTE AGO
1 HOUR 28 MINUTES AGO
1 HOUR 31 MINUTES AGO
തീരുവ കുറയുന്നതിങ്ങനെ
.
ഇന്ത്യ ടു ഇയു: കരാർ പ്രാബല്യത്തിലാകുന്ന ദിനം തന്നെ ടെക്സ്റ്റൈൽസ്, തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, ജ്വല്ലറി അടക്കം ഇന്ത്യൻ കയറ്റുമതിയുടെ 90.7 ശതമാനവും തീരുവരഹിതമാകും. ചില സമുദ്രോൽപന്നങ്ങൾ, പ്രോസസ്ഡ് ഫൂഡ് തുടങ്ങിയ 2.9% ഉൽപന്നങ്ങളുടെ തീരുവ 3–5 വർഷത്തിനുള്ളിൽ ഒഴിവാകും.
ചില പൗൾട്രി ഉൽപന്നങ്ങൾ, പ്രിസേർവ്ഡ് പച്ചക്കറികൾ, ബേക്കറി ഉൽപന്നങ്ങൾ, കാറുകൾ, സ്റ്റീൽ അടക്കമുള്ള 6% ഉൽപന്നങ്ങൾക്ക് ക്വോട്ട അടിസ്ഥാനത്തിൽ തീരുവയിൽ ഇളവ് ലഭിക്കും.
.ഇയു ടു ഇന്ത്യ: കരാറിന്റെ ആദ്യ ദിനം തന്നെ ഇയു രാജ്യങ്ങളിൽ നിന്നുള്ള 49.6% ഉൽപന്നങ്ങളുടെ തീരുവ പൂജ്യമാകും.
39.5 ശതമാനത്തിന്റേത് 5 മുതൽ 10 വർഷത്തിനിടെ ഒഴിവാകും. ആപ്പിൾ, പിയർ, കിവി പോലെയുള്ള പഴങ്ങളുടെ തീരുവ ക്വോട്ട
അടിസ്ഥാനത്തിൽ കുറയും.
ഇന്ത്യയുടെ നേട്ടങ്ങൾ
.തൊഴിലാളികളുടെ എണ്ണം കൂടുതലുള്ള ടെക്സൈറ്റൽസ്, സമുദ്രോൽപന്ന ഉൽപന്നങ്ങളുടെ ഇയു തീരുവ പൂർണമായും ഒഴിവാക്കാനായത് ഇവയുടെ മത്സരക്ഷമത വർധിപ്പിക്കും.
.ഇയു രാജ്യങ്ങളിലെ ഐടി, പ്രഫഷനൽ സർവീസസ്, വിദ്യാഭ്യാസം, ബിസിനസ് സർവീസ് അടക്കം സേവനമേഖലകളിലെ 144 ഉപവിഭാഗങ്ങൾ തുറന്നുകിട്ടും.
.ആയുഷ് ചികിത്സയുമായി നിയന്ത്രണചട്ടങ്ങളില്ലാത ഇയു രാജ്യങ്ങളിൽ ആയുർവേദ, യോഗ, നാച്വറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി പ്രാക്ടീഷണർമാർക്ക് ഇന്ത്യയിൽ നിന്നുള്ള പ്രഫഷനൽ യോഗ്യത ഉപയോഗിച്ച് ജോലി ചെയ്യാം.
.ഹ്രസ്വകാലയളവിലേക്ക് ജോലി ആവശ്യങ്ങൾക്കായി യൂറോപ്പിലേക്ക് പോകുന്ന ഇന്ത്യക്കാർക്ക് അവിടുത്തെ സാമൂഹിക സുരക്ഷാനികുതി നൽകേണ്ടി വരില്ല. ഇവിടുത്തെ ഇപിഎഫ്ഒയിൽ മാത്രമടച്ചാൽ മതി.
ജീവനക്കാരെ യൂറോപ്പിലേക്ക് അയയ്ക്കുന്ന കമ്പനികൾക്ക് ഇതുവഴി ചെലവ് കുറയും. നിലവിൽ 14 ഇയു രാജ്യങ്ങളുമായി ഈ രീതി നിലവിലുണ്ട്.
5 വർഷത്തിനകം ബാക്കി 13 രാജ്യങ്ങളുമായും കരാറിലെത്തും.
.ഡയറി, ധാന്യമേഖലകൾ തുറന്നുകൊടുക്കാതെ തന്നെ തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, പഴങ്ങൾ എന്നിവയ്ക്ക് ഇയു രാജ്യങ്ങളിൽ തീരുവ കുറയ്ക്കാനായി.
ലെതർ, ഫുട്വെയർ രംഗത്തിനു ബാധകമായ 17% തീരുവ പൂർണമായും ഒഴിവാകുന്നത് യൂറോപ്പിലേക്കുള്ള സാധ്യതകൾ വർധിപ്പിക്കും.
.മെഡിക്കൽ ഉപകരണങ്ങളുടെ 6.7% തീരുവ ഒഴിവാകുന്നതിലൂടെ ഈ രംഗത്തെ കയറ്റുമതി വർധിപ്പിക്കാം. ഫർണിച്ചർ ഉൽപന്നങ്ങളുടെ 10.5% തീരുവ ഒഴിവാകുന്നതും നേട്ടം.
.
ഇന്ത്യയെപ്പോലെയുള്ള വികസ്വര രാജ്യങ്ങൾക്ക് കുറഞ്ഞ തീരുവയിൽ ചിലയിനം ഉൽപന്നങ്ങൾ കയറ്റിയയ്ക്കാനുള്ള നികുതിവ്യവസ്ഥ (ജിഎസ്പി) യൂറോപ്യൻ യൂണിയനിലുണ്ടായിരുന്നത് ഘട്ടം ഘട്ടമായി പിൻവലിക്കുകയാണ്. ജിഎസ്പി ആനുകൂല്യം ലഭിക്കുന്ന രാജ്യത്തിന്റെ ഉൽപന്നങ്ങൾ കൂടുതൽ മത്സരക്ഷമമാകുമ്പോഴാണ് ഇയു ഇത് പുനഃപരിശോധിക്കുന്നത്.
ഫലത്തിൽ പല ഉൽപന്നങ്ങൾക്കും തീരുവ കൂടുമായിരുന്നു. ജിഎസ്പി വഴി നഷ്ടമാകുമായിരുന്നതിനേക്കാൾ മെച്ചപ്പെട്ട
തീരുവ ആനുകൂല്യമാണ് കരാർ വഴി ഇന്ത്യയ്ക്കു ലഭിക്കുന്നത്.
ഇയു രാജ്യങ്ങൾക്കുള്ള നേട്ടങ്ങൾ
.140 കോടി ജനങ്ങളുള്ള ഇന്ത്യൻ വിപണി തീരുവയിളവോടെ തുറന്നുകിട്ടും.
. യൂറോപ്യൻ പ്രീമിയം കാറുകളുടെ തീരുവ ഭാവിയിൽ ഗണ്യമായി കുറയുമെന്നതിനാൽ ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്നതിനു പുറമേ കൂടുതലായി കയറ്റിയയ്ക്കാനും കഴിയും.
.വിവിധ ഉൽപന്നങ്ങൾക്ക് തീരുവ കുറയുന്നത് വഴി ഏകദേശം 400 കോടി യൂറോയുടെ (ഏകദേശം 43,600 കോടി രൂപ) ലാഭം. ഇന്ത്യയിലെ ടെലികോം, മാരിടൈം, ഫിനാൻഷ്യൽ സർവീസസ് അടക്കം 102 മേഖലകൾ തുറന്നുകിട്ടും.
എങ്ങുമെത്താതെ സിബാം
യൂറോപ്യൻ യൂണിയനിലേക്ക് കയറ്റിയയ്ക്കുന്ന സ്റ്റീൽ, അലുമിനിയം ഉൽപന്നങ്ങളുടെ തീരുവ വർധിപ്പിക്കാൻ ഇടയാക്കുന്ന ‘കാർബൺ നികുതി’ (സിബിഎഎം) നീക്കണമെന്ന ഇന്ത്യയുടെ പ്രധാന ആവശ്യം അംഗീകരിക്കപ്പെട്ടില്ല.
പകരം ഏതെങ്കിലും രാജ്യങ്ങൾക്ക് ഭാവിയിൽ ഇതുസംബന്ധിച്ച് ഇളവു നൽകിയാൽ ഇന്ത്യയ്ക്കും പരിഗണിക്കാമെന്ന ഉറപ്പുമാത്രമാണ് ലഭിച്ചത്. ഒപ്പം സിബാം ചട്ടം പാലിക്കുന്നതിൽ ഇന്ത്യയെ ഇയു കൂടുതൽ സഹായിക്കും.
കാർബൺ പുറന്തള്ളൽ കുറയ്ക്കാനുള്ള സാമ്പത്തികസഹായവും ഇതിൽ ഉൾപ്പെടും. ജനുവരി ഒന്നിനാണ് ചട്ടം പ്രാബല്യത്തിലായത്. ഉൽപാദനസമയത്തെ കാർബൺ പുറന്തള്ളൽ അടിസ്ഥാനമാക്കിയാണ് നികുതി ചുമത്തുക. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

