തൃക്കരിപ്പൂർ ∙ മാംസവിഭവങ്ങളുമായി കുടുംബശ്രീ ജില്ലാമിഷന്റെ സംരംഭമായ ‘മീറ്റ് പോയിന്റ് ആൻഡ് ടേക്ക് എവേ’ കൗണ്ടർ തൃക്കരിപ്പൂരിലെ തങ്കയം ജംക്ഷനിൽ പ്രവർത്തനം ആരംഭിച്ചു. ജില്ലയിൽ കുടുംബശ്രീക്ക് കീഴിൽ തുടങ്ങുന്ന മൂന്നാമത്തെ മീറ്റ് പോയിന്റാണിത്.
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്.ദിനേശൻ ഉദ്ഘാടനം നിർവഹിച്ചു. ശുദ്ധമായ മാംസവും തനതായ രുചിക്കൂട്ടുകളും ചേർത്താണ് കുടുംബശ്രീ ഈ സംരംഭത്തിന് തുടക്കമിട്ടതെന്നു ബന്ധപ്പെട്ടവർ വിശദീകരിച്ചു. വീടുകളിൽ തയാറാക്കുന്ന അതേ ഗുണനിലവാരത്തോടെയും വൃത്തിയോടെയും വിഭവങ്ങൾ ലഭ്യമാക്കും.
ചിക്കൻ വിഭവങ്ങൾ മുതൽ വൈവിധ്യമാർന്ന സ്നാക്സുകൾ വരെയുണ്ട്. ടേക്ക് എവേ കൗണ്ടർ ആയതിനാൽ നഗരത്തിലെ തിരക്കുകളിൽനിന്നു മാറി പെട്ടെന്ന് ഭക്ഷണം വാങ്ങാം.
മാംസവിഭവങ്ങളുടെ വിപണിയിൽ വിപ്ലവകരമായ മുന്നേറ്റമാണ് പുത്തൻ ചുവടുവയ്പിലൂടെ കുടുംബശ്രീ ലക്ഷ്യമിടുന്നത്. 13 ഇനം സ്പെഷ്യൽ വിഭവങ്ങളാണ് ഇവിടെ ഭക്ഷണപ്രിയരെ കാത്തിരിക്കുന്നത്.
റോസ്റ്റഡ് ചിക്കൻ, പോപ്സ് റോസ്റ്റഡ്, ലെഗ് റോസ്റ്റഡ്, സ്ട്രിപ് റോസ്റ്റഡ് തുടങ്ങിയവ ചിക്കൻ പ്രേമികൾക്കായി ഒരുക്കിയിരിക്കുന്നു. ഇതുകൂടാതെ കുട്ടികൾക്കും യുവാക്കൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന നഗ്ഗറ്റ്സ്, സീക്ക് കവാബ്, സ്പൈസി കവാബ്, ഡാർജലിങ് മോമോസ്, ചിക്കൻ 65, ലോലിപോപ്പ് എന്നിവയും ഇവിടെ ലഭ്യമാണ്.
ഇറച്ചി വിഭവങ്ങൾ കൂടാതെ വെജിറ്റബിൾ നഗ്ഗറ്റ്സ്, മീറ്റ് കട്ലറ്റ് എന്നിവയും ഈ മീറ്റ് പോയിന്റിന്റെ മെനുവിൽ ഇടംപിടിച്ചിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിൽ തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സാജിദ സഫറുള്ള അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ കെ.രതീഷ് കുമാർ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ ഡി.ഹരിദാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.രജീഷ് ബാബു, സ്ഥിരസമിതി അധ്യക്ഷന്മാരായ ടി.എസ്.നജീബ്, ഫാത്തിമത്ത് അശ്രിഫ, എം.കെ.പ്രസന്ന, പഞ്ചായത്ത് അംഗം കെ.സുനിത, സിഡിഎസ് ചെയർപഴ്സൻ എം.മാലതി, ബ്ലോക്ക് കോർഡിനേറ്റർ കെ.ജ്യോതിഷ് എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

