കൊച്ചി∙ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന വനിത ഉത്സവ് മെഗാ ഷോപ്പിങ് മേളയിൽ ഇന്നു റിപ്പബ്ലിക് ദിന പ്രത്യേക ഓഫറുകൾ ലഭിക്കും. ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസസ് പാർട്ണറായ ബിസ്മി കണക്ട് ടിവികൾക്കു മികച്ച ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്.
സ്മാർട്ട് എൽഇഡി ടിവികൾക്ക് ഓഫർ വില കൂടാതെ ചില ബ്രാൻഡുകൾ കാഷ് ബാക്ക് ഓഫറും നൽകുന്നു. റിഫ്രഷിങ് പാർട്ണർ സൺടിപ്സിന്റെ സ്റ്റാളിൽ ആരോഗ്യവും ഉന്മേഷവും പകരുന്ന ചായ വൈവിധ്യങ്ങൾ പരിചയപ്പെടാം. ലെമൺ ടീ, ജിൻജർ ടീ, ബ്ലൂ ബെറി ടീ, കാമോമൈൽ ടീ, സുലൈമാനി തുടങ്ങിയവയ്ക്കൊപ്പം ആർത്തവ വേദന ശമിപ്പിക്കുന്ന പീരിയഡ് ക്രാമ്പ് ടീ വരെ വാങ്ങാൻ അവസരമുണ്ട്.
മുട്ടു വേദനയ്ക്കും പ്രമേഹത്തിനും ഫിറ്റ്നസിനും മികച്ച ഫലം വാഗ്ദാനം ചെയ്യുന്ന ജാപ്പനീസ് കൊളാജെൻ ഹെൽത്ത് ഡ്രിങ്ക് ആയ ജലിക്സർ മിക്സ് വാങ്ങാം.
നിറ്റ ജലറ്റിന്റെ എല്ലാ ജലിക്സർ കൊളാജെൻ ഉൽപന്നങ്ങൾക്കും 50% വരെ വിലക്കുറവുണ്ട്. സന്ദർശകർക്ക് സ്കാൻ & വിൻ സമ്മാനങ്ങളുമുണ്ട്. ആഭരണ വൈവിധ്യം ഇഷ്ടപ്പെടുന്ന സ്ത്രീകളുടെ മനം കവരുന്നതാണ് കഥകളി, തെയ്യം, മയിൽ പീലി, റോസാ പൂക്കൾ തുടങ്ങി ഡിസൈനുകളിലെ ഹാൻഡ് മെയ്ഡ് ലോക്കറ്റും കമ്മലും അടങ്ങിയ ടെറാക്കോട്ട
സെറ്റ് ആഭരണങ്ങൾ. ബുത്തീക്ക് വിലയിലും കുറഞ്ഞ നിരക്കിലാണ് ഉത്സവിലുള്ളത്.
കുടുംബശ്രീയുടെ ഫുഡ് കോർട്ടിൽ ജൂസുകൾ പലതരം– പപ്പായ, പൈനാപ്പിൾ, മുന്തിരി, ഷമാം തുടങ്ങി സ്ഥിരം രുചികൾക്കൊപ്പം പച്ച മാങ്ങ, ഹണി ബെറി, ഡയബറ്റ് ബെറി, സ്വീറ്റ് ബെറി, കാരറ്റ് ബെറി തുടങ്ങി നെല്ലിക്ക ജൂസുകളുടെ വൈവിധ്യവും ഒരുക്കിയിട്ടുണ്ട്.
ഓട്ടോ സോണിൽ ഓട്ടോബാൻ പവിലിയനിൽ ടാറ്റാ സിയെറ, മഹീന്ദ്ര താർ റോക്സ്, മഹീന്ദ്ര എക്സ്യുവി 7 തുടങ്ങി വാഹനങ്ങൾക്കും ഓഫറുകൾ ഉണ്ട്. ഫെബ്രുവരി 9 വരെയാണു മേള. ഇന്നത്തെ സന്ദർശന സമയം രാവിലെ 11 മുതൽ രാത്രി 9 വരെ … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

