തിരുവല്ല ∙ സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ 65-ാമത് ജനറൽ കൺവൻഷൻ തിരുവല്ല മഞ്ഞാടിയിലെ സഭാ ആസ്ഥാനത്തെ ബിഷപ് ഏബ്രഹാം നഗറിൽ തയാറാക്കിയ പന്തലിൽ ആരംഭിച്ചു. പ്രിസൈഡിങ് ബിഷപ് ഡോ.തോമസ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു.വിഷാദം കൊണ്ട് ഉരുകുന്ന മനസ്സുകൾക്ക് ശക്തി നൽകുന്നതാണ് ദൈവ വചനമെന്നും വചനം അനുസരിക്കുന്നത് ജീവിതത്തെ ഫലകരമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബിഷപ് ഡോ.ഏബ്രഹാം ചാക്കോ അധ്യക്ഷത വഹിച്ചു.
ദൈവിക ദർശനത്തിൽ അടിസ്ഥാനപെട്ടു ജീവിതം മുന്നോട്ടു നയിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബിഷപ് ഡോ.ടി.സി.ചെറിയാൻ, ബിഷപ് ഡോ.സി.വി.മാത്യു, പ്രതിനിധി സഭാ അധ്യക്ഷൻ റവ.ഡോ.ജോൺ മാത്യു, സഭാ സെക്രട്ടറി റവ.സജി മാത്യു, ഉപാധ്യക്ഷൻ കെ.ഒ.രാജുക്കുട്ടി, സഭാ ട്രഷറർ റവ.സജി ഏബ്രഹാം, അൽമായ ട്രസ്റ്റി പ്രഫ.ഏബ്രഹാം ജോർജ്, വികാരി ജനറൽ റവ.ടി.കെ.തോമസ് എന്നിവർ പ്രസംഗിച്ചു.
റവ. വർഗീസ് ഫിലിപ്പ്, റവ.
പ്രകാശ് മാത്യു എന്നിവർ പ്രാർഥനയ്ക്ക് നേതൃത്വം നൽകി.
പ്രിസൈഡിങ് ബിഷപ് ഡോ.തോമസ് ഏബ്രഹാം രചിച്ച ‘പത്ഥ്യോപദേശ ബോധ്യങ്ങളെ മുറുകെ പിടിച്ച് – ഓർമകളും കുറിപ്പുകളും’ എന്ന പുസ്തകത്തിന്റെ പ്രകാശനം ബിഷപ് ഡോ.സി.വി.മാത്യുവിന് ആദ്യത്തെ കോപ്പി നൽകി ബിഷപ് ഡോ.ഏബ്രഹാം ചാക്കോ നിർവഹിച്ചു.ഇന്ന് രാവിലെ 9.30ന് സഭാദിന സ്തോത്ര ശുശ്രൂഷയും സമ്മേളനവും. ഡിപ്പാർട്മെന്റ് ഓഫ് മ്യൂസിക് ആൻഡ് കമ്യൂണിക്കേഷൻസിന്റെ നേതൃത്വത്തിലുള്ള 65 അംഗ ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
കൺവൻഷൻ ഫെബ്രുവരി 1ന് ആത്മീയ സംഗമത്തോടെ സമാപിക്കും.
കൺവൻഷനിൽ ഇന്ന്
രാവിലെ 7.30ന് ബൈബിൾ ക്ലാസ്: റവ. ഡോ.അശോക് ആൻഡ്രൂസ്, 9.30ന് സഭാ ദിന സ്തോത്ര ശുശ്രൂഷ, 2ന് പൊതുയോഗം, 6.30ന് പൊതുയോഗം, മുഖ്യ സന്ദേശം: ബ്രദർ ജോർജ് ഫിലിപ്പ്
കൺവൻഷനിൽ നാളെ
രാവിലെ 7.30ന് ബൈബിൾ ക്ലാസ്, 9.30ന് മധ്യസ്ഥ പ്രാർഥന, 10നും, 2നും ക്ലർജി ആൻഡ് വർക്കേഴ്സ് കോൺഫറൻസ്, 6.30ന് പൊതുയോഗം, മുഖ്യ സന്ദേശം: റവ.
ഡോ. അശോക് ആൻഡ്രൂസ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

