തൊടുപുഴ∙ മണക്കാടുനിന്ന് കിലോമീറ്ററുകൾ താണ്ടി തിരുവനന്തപുരം മഹാത്മാഗാന്ധി കോളജിൽ ഇന്റർമീഡിയറ്റിനു ചേർന്നതോടെയാണ് പി.നാരായണന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. സുഹൃത്ത് വഴിയാണ് അദ്ദേഹം രാഷ്ട്രീയ സ്വയംസേവക് സംഘത്തെപ്പറ്റി (ആർഎസ്എസ്) അറിയുന്നത്.
സെക്രട്ടേറിയറ്റിനു സമീപമുള്ള പുത്തൻചന്ത ശാഖയിൽ അദ്ദേഹം ചേർന്നു.
ദേശീയതയിലൂന്നിയ ആശയങ്ങൾ അദ്ദേഹത്തെ ആകർഷിച്ചു. ഗോവ വിമോചന സമരത്തിന്റെ കാലമായിരുന്നു അത്.
സമരത്തിൽ പങ്കെടുക്കണം. പക്ഷേ, വീട്ടിൽ അറിഞ്ഞാൽ സമ്മതിക്കില്ലെന്ന് ഉറപ്പ്.
വീട്ടിലറിയിക്കാതെ സമരത്തിൽ പങ്കെടുക്കാനായി ട്രെയിൻ കയറി. പക്ഷേ, തലശ്ശേരിയിൽ വച്ച് ബന്ധുക്കൾ അദ്ദേഹത്തെ കാണുകയും നിർബന്ധിച്ച് തിരികെ വീട്ടിലെത്തിക്കുകയും ചെയ്തു.
രാഷ്ട്രീയപ്രവർത്തനം ഉപേക്ഷിക്കാൻ തയാറാകാതിരുന്ന നാരായണൻ തിരുവനന്തപുരത്തു തന്നെ ബിരുദം പഠിക്കാൻ തീരുമാനിച്ചു.
പഠനത്തിനൊപ്പം സംഘടനാ പ്രവർത്തനത്തിലും കൂടുതൽ ശ്രദ്ധ നൽകി. ഇക്കാലയളവിലാണ് പ്രചാരകനാകാൻ തീരുമാനിക്കുന്നത്.
ബിരുദത്തിനു ശേഷം അധ്യാപകനായി ജോലി നോക്കിയെങ്കിലും രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ ജോലി നിർത്തി.
ആർഎസ്എസിന്റെ രാഷ്ട്രീയ രൂപമായ ജനസംഘം രാജ്യവ്യാപകമായി വളരുന്ന കാലമായിരുന്നു അത്. 1967ൽ കോഴിക്കോട് വച്ച് ജനസംഘത്തിന്റെ ദേശീയ സമ്മേളനം നടത്താൻ തീരുമാനിച്ചു.
ഇതിന്റെ സംഘടനാ പ്രവർത്തനങ്ങൾക്കായി നിയോഗിക്കപ്പെട്ട പ്രചാരകരിൽ ഒരാളായിരുന്നു പി.
നാരായണൻ. കാസർകോട് മുതൽ മലപ്പുറം വരെയുള്ള അഞ്ച് ജില്ലകൾ ഉൾപ്പെട്ട
വടക്കൻ കേരള മേഖലയുടെ സെക്രട്ടറിയായി അദ്ദേഹം ചുമതലയേറ്റു.
പതിനായിരത്തിലധികം പ്രതിനിധികൾ പങ്കെടുത്ത, അക്കാലത്ത് കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ സമ്മേളനമായി ജനസംഘം യോഗത്തെ വിജയിപ്പിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.
ദേശീയ സമ്മേളനത്തിന്റെ വിജയം കേരളത്തിൽ ജനസംഘത്തിന് വലിയ കരുത്തായി. പി.
പരമേശ്വരൻ ജനസംഘം ദേശീയ വൈസ് പ്രസിഡന്റായി ഡൽഹിയിലേക്കു മാറിയപ്പോൾ, പി. നാരായണൻ ജനസംഘത്തിന്റെ സംസ്ഥാന സംഘടനാ സെക്രട്ടറിയായി നിയമിതനായി.
1975-ൽ കോഴിക്കോട്ടു നടന്ന ജനസംഘം സമ്മേളനത്തിലാണ് മലയാളത്തിൽ ഒരു ദിനപത്രം തുടങ്ങാൻ തീരുമാനമുണ്ടായത്.
അങ്ങനെ ‘ജന്മഭൂമി’ ഒരു സായാഹ്ന പത്രമായി ആരംഭിച്ചു. ജന്മഭൂമിയുടെ മാനേജർ എന്ന നിലയിൽ പത്രപ്രവർത്തനം ആരംഭിച്ചു.
തുടർന്ന് രാഷ്ട്രീയപ്രവർത്തനം പൂർണമായി ഉപേക്ഷിച്ച് പത്രപ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

