കോട്ടയം ∙ രാജ്യാന്തര വിദ്യാഭ്യാസ കോൺക്ലേവ് ‘എഡ്യുവിഷൻ 2035’ ജനുവരി 26, 27 തീയതികളിൽ എംജി സർവ്വകലാശാല ക്യാമ്പസിൽ നടക്കും. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസത്തെ പൊതുവെയും എംജി സര്‍വകലാശാലാ ക്യാമ്പസിനെ സവിശേഷമായും ഭാവിയിലേയ്ക്ക് രൂപപ്പെടുത്തേണ്ടത് എങ്ങനെ എന്നതാണ് കോണ്‍ക്ലേവിന്റെ പ്രമേയം.
രണ്ടുദിവസങ്ങളിലായി നടക്കുന്ന കോണ്‍ക്ലേവില്‍ ശാസ്ത്രം, സാമൂഹ്യശാസ്ത്രം, രാജ്യാന്തര പഠനം, കലാ, സാഹിത്യം മാധ്യമം, ഡിജിറ്റല്‍ വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളുമായി ബന്ധപ്പെട്ട നാല് പാനല്‍ ചര്‍ച്ചകള്‍ നടക്കും.
യുഎസ്, കാനഡ, യൂറേപ്പ് എന്നിവിടങ്ങളില്‍നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കുന്ന രണ്ട് ഹൈബ്രീഡ് പാനല്‍ ചര്‍ച്ചകളും ഉണ്ടാകും.
എം.ജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് കെമിക്കൽ സയൻസ് ഓഡിറ്റോറിയത്തിൽ 26 ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന വിദ്യാഭ്യാസ കോൺക്ലേവ് മന്ത്രി വി.എൻ വാസവർ ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.
ബിന്ദു മുഖ്യ പ്രഭാഷണം നടത്തും. വൈസ് ചാൻസലർ ഡോ.
സി.ടി അരവിന്ദുകുമാർ അധ്യക്ഷത വഹിക്കും. ഡോ.
പി.കെ ബിജു (മുൻ എം.പി), റജി സക്കറിയ (സിൻഡിക്കേറ്റ് അംഗം), പ്രൊഫ. സെനോ ജോസ് (സിൻ ഡിക്കേറ്റ് അംഗം), പ്രൊഫ.
ബിസ്മി ഗോപാലകൃഷ്ണൻ (രജിസ്ട്രാർ ), പ്രൊഫ. പി.
ആർ ബിജു (ഡയറക്ടർ, കോളേജ് ഡവലപ്മെന്റ് കൗൺസിൽ), സുരേഷ് എം. എസ് ( സെനറ്റ് അംഗം), മിഥുൻ എം.
എസ് ( ചെയർമാൻ, ഡിപ്പാർട്ട്മെന്റ് സ്റ്റുഡൻസ് യൂണിയൻ), പ്രൊഫ. ജിൻ ജോസ് (പ്രസിഡന്റ് എം.ജി യൂണിവേഴ്സിറ്റി അലമ്നെ അസോസിയേഷൻ ) സ്വാഗതവും ഡോ.
പി. മനോജ് (കൺവീനർ, എഡ്യു വിഷൻ ) നന്ദിയും പറയും.
11.30 ന് നടക്കുന്ന പ്ലീനറി സെഷൻ വിവിധ മേഖലകളിൽ പ്രശസ്തരും എം.ജി സർവ്വകലാശാല ക്യാമ്പസ് പൂർവ്വ വിദ്യാർത്ഥികളുമായ ഡോ.
സി. എച്ച് സുരേഷ് (ഡയറക്ടർ, എസ്.
ആർ. ഐ.
ബി. എസ്, കേരള), പ്രൊഫ.
ജിൻ ജോസ് (ലീഡ്സ് യൂണിവേഴ്സിറ്റി, യു.കെ), ഡോ. അജികുമാർ പാറയിൽ (സി.ഇ.
ഒ, മാനുഷ് ബയോ, യു. എസ് എ ), പ്രൊഫ.
കുരുവിള ജോസഫ് (ഐ. ഐ.
എസ്.ടി, തിരുവനന്തപുരം), ഉണ്ണികൃഷ്ണൻ ബി (സംവിധായകൻ, ഫെഫ്ക ജനറൽ സെക്രട്ടറി), പ്രൊഫ. സെനോ ജോസ് (സിൻഡിക്കേറ്റ് അംഗം), കെ.
പി റഷീദ് (ഏഷ്യാനെറ്റ് ന്യൂസ് ) എന്നിവര്‍ വിവിധ മേഖലകളിലെ പ്രവര്‍ത്തന അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഉന്നതവിദ്യാഭ്യാസ മേഖലയിലലുടെ ഭാവിയെ സംബന്ധിക്കുന്ന കാഴ്ടപ്പാടുകള്‍ പങ്കുവയ്ക്കും.
12. 30 ന് ആരംഭിക്കുന്ന ഒന്നാമത്തെ സെഷന് സയന്‍സ് ടെകനോളജി, ഇന്‍ഡസ്ട്രി, ഇന്നൊവേഷന് ആന്റ് ഓണ്‍ട്രപ്രൊണര്‍ഷിപ്പ് മേഖലയുമായി ബന്ധപ്പെട്ട
ഉന്നത വി ദ്യാഭ്യാസത്തിന്റെ ഭാവി ചര്‍ച്ച ചെയ്യും. പ്രൊഫ.
മനോജ്കുമാര്‍ ടി.കെ. (ഡിജിറ്റല്‍ യൂണിവേഴ്സിറ്റി, കേരള), പ്രൊഫ.
അജിത് പരമേശ്വരന് (ഐ സി ടി എസ്, ബെംഗലൂരു), ഡോ. എബി സന്തോഷ് അപ്രേം (എച്ച് എല്‍ എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ്), ഡോ.
സംഗീതാ ചേനംപുല്ലി (എസ് എന്‍ ജി എസ് കോളേജ്, പട്ടാമ്പി), ഡോ. രാധാകൃഷ്ണന് ഇ കെ (എം ജി യൂണിവേഴ്സിറ്റി) എന്നിവര്‍ സംവാദത്തില്‍ പങ്കെടുക്കും.
കലാ-സാഹിത്യ, മാധ്യമ പഠനമേഖലയുമായി ബന്ധപ്പെട്ട
ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവിയെക്കുറിച്ചുള്ള സംവാദം ഉച്ചതിരിഞ്ഞ് 3.30 ആരംഭിക്കും. ഡോ.
സി ബി സുധാകരന് (എഴുത്തുകാരന്) ഡോ മനോജ് കുറൂര്‍ (എഴുത്തുകാരന്, അധ്യാപകന്), ഇ സനീഷ് (ന്യൂസ് ഡയറക്ടര്‍, ന്യൂസ് മലയാളം ), പ്രൊഫ പ്രീതി നായര്‍ (ശ്രീശങ്കാരാ കോളേജ് കാലടി) സിദ്ധാര്‍ത്ഥ് ശിവ (സംവിധായകന്), ഡോ. കെ പി ജയകുമാര്‍ (എന്‍ എസ് എസ് കോളേജ്, ചേര്‍ത്തല) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് വിഷയങ്ങള്‍ അവതരിപ്പിക്കും.
27ന് രാവിലെ 9.30 ഗവേണന്‍സ്, പബ്ലിക് പോളിസി ആന്റ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് എന്ന വിഷയത്തില്‍ സംവാദം നടക്കും.
ഡോ. സുരേഷ് മാധവന് (ടാറ്റാ ഇന്‍സ്റ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്, മുംബൈ), പ്രൊഫ.
ബിനിത വി തമ്പി (ഐ ഐ ടി മദ്രാസ്), ഡോ. രേഷ്മാ ഭരദ്വാജ് (ശ്രീ ശങ്കരാ യൂണിവേഴ്സിറ്റി, കാലടി), ഡോ.
ഷാജി എസ് (ഹൈദരാബാദ് യൂമിവേഴ്സിറ്റി), ഡോ. എം എച്ച് ഇല്ലിയാസ് (എം ജി യൂണിവേഴ്സിറ്റി), ഡോ.
മാത്യു എ വര്‍ഗീസ് (എം ജി യൂണിവേഴ്സിറ്റി) എന്നിവര്‍ വിഷയം അവതരിപ്പിച്ച് സംസാരിക്കും.
രാവിലെ 11.30ന് ആരംഭിക്കുന്ന നാലാമത്തെ സെഷനില്‍ ഡിജിറ്റല്‍ എജ്യുക്കേഷന്‍, ഇന്‍ക്ലൂസിവിറ്റി ആന്റ് സസ്റ്റെയിനബിലിറ്റി എന്ന വിഷയത്തില്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വരാന്‍പോകുന്ന മാറ്റങ്ങള്‍ ചര്‍ച്ചചെയ്യും. ഡോ.
ഹേന എന്‍ എന്‍ (എസ് ഇ കെ ഫൗണ്ടേഷന് കേരള), എല്‍ദോ മാത്യൂസ് സി (ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍, കേരള), പ്രൊഫ. സുജിത് പാറയില്‍ (ഹൈദ്രബാദ് യൂണിവേഴ്സിറ്റി), പ്രൊഫ.
അനൂപ് അയ്യപ്പന് (ഡിജിറ്റല്‍ യൂണിവേഴ്സിറ്റി, കേരള), ഡോ. ഡിമ്പി വി ദിവാകരന് (മഹാരാജാസ്, എറണാകുളം) എന്നിവര്‍ സംവാദത്തിന് നേതൃത്വം നല്‍കും.
26ന് വൈകീട്ട് 7.30ന് ആരംഭിക്കുന്ന രാജ്യാന്തര വിഭാഗത്തില്‍ അമേരിക്കയിലും കാനഡയിലും പ്രവര്‍ത്തിക്കുന്ന അക്കാദമിക വിദഗ്ധര്‍ ഓണ്‍ലൈനായി പങ്കെടുത്ത് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്തെ ഭാവിയെക്കുറിച്ചുള്ള പദ്ധതികൾ അവതരിപ്പിക്കും.
ഡോ. മനോജ് എന്‍ കൃഷണന് (തെറാപ്യൂട്ടിക് ഡെവലപ്മെന്റ്,യു എസ് എ), സന്തോഷ് പിള്ള (മൈക്രോ സോഫ്റ്റ്, യു എസ് എ), ഡോ.
സജി ജോര്‍ജ്ജ് (മാക് ഗില്‍ യൂണിവേഴ്സിറ്റി, കാനഡ), കൃഷ്ണകുമാര്‍ (വെരിലി ലൈഫ്സയന്‍സ്, യു എസ് എ), വിപിന്‍ ദാമോദരന്‍ (ഹോഗ്ടെണ് മിഫിലിന് ഹാര്‍കോട്ട്, യു എസ് എ), ഡോ ജേക്കബ് തെരവത്ത് (യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റണ്‍, യു എസ് എ), ഡോ. ശാലിനി മാത്യു (നോര്‍ത്തേണ്‍ സ്റ്റേറ്റ് യൂമിവേഴ്സിറ്റി, യുഎസ്എ) എന്നിവർ പങ്കെടുക്കും.
27ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിക്കുന്ന യൂറോപ്യന്‍ സെഷനില്‍ ഡോ.
ജോഷി ജോസഫ് (എന്‍ ഐ ഐ എസ് ടി, തിരുവനന്തപുരം ) മോഡറേറ്റര്‍ ആകും. ഓണ്‍ലൈന്‍ സംവാദത്തില്‍ പ്രൊഫ.
സുരേഷ് സി പിള്ള (അറ്റലാന്റിക് ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി അയര്‍ലന്റ്), പ്രൊഫ. രാഹുല്‍ രവീന്ദ്രന് നായര്‍ (യൂണിവേഴ്സിറ്റി ഓഫ് മാഞ്ചെസ്റ്റര്‍), പ്രൊഫ.
അജി മാത്യു (സ്റ്റോക്ഹോം യൂണിവോഴ്സിറ്റി, സ്വീഡന്), ഡോ. ഗോപകുമാര്‍ എസ് (യൂണിവേഴ്സിറ്റി ഓഫ് ഫ്രൈബെഗ്, ജര്‍മ്മനി), ചന്ദ്രകുമാര്‍ ആര് പിള്ള (യൂറോപ്യന്‍ കമ്മീഷന്, ബല്‍ജിയം) എന്നിവര്‍ പങ്കെടുക്കും.
26ന് വൈകിട്ട് ആറു മണിക്ക് എംജി സര്‍വകലാശാലാ കലോത്സവത്തിലെ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന “മെലഡീസ് ആന്റ് മെമ്മറീസ്” എന്ന കലാസന്ധ്യയും ഉണ്ടാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

