കൊച്ചി∙ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് രാജ്യം ‘പദ്മഭൂഷൺ’ ബഹുമതി പ്രഖ്യാപിച്ച നിമിഷം റിയോയുടെ കണ്ണിൽ ആനന്ദാശ്രുക്കൾ നിറഞ്ഞു. ആലുവ രാജഗിരി ആശുപത്രി പീഡിയാട്രിക് വാർഡിലെ ടിവി സ്ക്രീനിനു മുന്നിലിരുന്നു റിയോ മകൾ രണ്ടു വയസ്സുകാരി റാഹേലിനോടു പറഞ്ഞു.
‘മോളേ, ദേ നമ്മുടെ മമ്മൂക്ക !’‘എന്റെ കുഞ്ഞിന് പുതുജീവൻ നൽകിയ മനുഷ്യനു ദൈവം നൽകിയ പുരസ്കാരമാണിത്’- റിയോ വിതുമ്പി. സിനിമയിലെ നായകനേക്കാൾ വലിയൊരു ഹൃദയമുള്ള മനുഷ്യനെയാണ് രാജ്യം ആദരിച്ചതെന്നു റിയോയുടെ സാക്ഷ്യം. മമ്മൂട്ടിയുടെ വാത്സല്യം പദ്ധതിയിലൂടെ പുതുജീവിതം കിട്ടിയ ഒട്ടേറെ കുട്ടികളിൽ ഏറ്റവും ഒടുവിലത്തെയാളാണു റാഹേൽ.
റാഹേലിന്റെ ശസ്ത്രക്രിയ രാജഗിരി ആശുപത്രിയിൽ സൗജന്യമായാണു നടത്തിയത്.
പിതാവ് റിയോ ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് റാഹേലിന്റെ കുടുംബം കഴിയുന്നത്. ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചതോടെ, പണം കണ്ടെത്താൻ വിഷമിച്ച റിയോയുടെ മുന്നിലേക്ക് ഒരു ബന്ധു വഴിയാണു ‘വാത്സല്യം’ പദ്ധതിയുടെ വിവരം എത്തുന്നത്.
ഉടനെ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഭാരവാഹികളുമായി ബന്ധപ്പെട്ടു. കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ.
തോമസ് കുര്യൻ വഴി വിവരം അറിഞ്ഞ മമ്മൂട്ടി കുഞ്ഞിനെ അടിയന്തരമായി പദ്ധതിയിൽ ഉൾപ്പെടുത്തി ശസ്ത്രക്രിയ നടത്താൻ നിർദേശം നൽകി.
രാജഗിരി ആശുപത്രിയിൽ പീഡിയാട്രിക് സർജൻ ഡോ. വിനീത് ബിനുവിന്റെ നേതൃത്വത്തിലായിരുന്നു പൈലോപ്ലാസ്റ്റി ശസ്ത്രക്രിയ.
കുഞ്ഞിന്റെ പ്രായം കണക്കിലെടുത്ത് റോബട്ടിക് ശസ്ത്രക്രിയ വഴിയാണ് പൈലോപ്ലാസ്റ്റി ചെയ്തത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളുടെ ശസ്ത്രക്രിയ സൗജന്യമായി നടത്താൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ആവിഷ്കരിച്ചതാണു ‘വാത്സല്യം’.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

