മൂവാറ്റുപുഴ∙ ബസുകൾക്കു പ്രവേശിക്കാൻ കഴിയാത്ത വിധത്തിൽ കൂട്ടിയിട്ടിരുന്ന മൺകൂന നീക്കിയിട്ടും മാർക്കറ്റ് ബസ് സ്റ്റാൻഡിലേക്ക് ബസുകൾ കയറ്റാൻ ബസ് ജീവനക്കാർ തയാറാകാത്തതിൽ പ്രതിഷേധം. ആഴ്ചകളായി ബസുകൾ സ്റ്റാൻഡിൽ കയറാത്തതു മൂലം യാത്രക്കാരും വ്യാപാരികളും ഒരുപോലെ ദുരിതത്തിലാണ്. നഗരസഭയുടെ കീഴിലുള്ള ഏറ്റവും പഴക്കമേറിയ സ്റ്റാൻഡുകളിൽ ഒന്നായ ഇവിടെ നിന്ന് തൊടുപുഴ, പിറവം, കൂത്താട്ടുകുളം ഭാഗങ്ങളിലേക്കാണു പ്രധാനമായും സർവീസുകൾ നടത്തുന്നത്.
റോഡ് പണിയും സ്റ്റാൻഡിലെ മണ്ണ് കൂട്ടിയിട്ടിരുന്നതും കാരണം കഴിഞ്ഞ രണ്ടു മാസമായി സ്റ്റാൻഡ് അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ നിർമാണം പൂർത്തിയായി റോഡ് തുറന്നു കൊടുത്തിട്ടും ബസുകൾ പഴയപടി സ്റ്റാൻഡിലേക്ക് പ്രവേശിക്കാൻ തയാറാകുന്നില്ല.
നിലവിൽ ബസുകൾ എവറസ്റ്റ് കവലയ്ക്ക് സമീപത്തെ ഹോമിയോ ഗ്രൗണ്ടിലും റോഡരികിലുമാണ് പാർക്ക് ചെയ്യുന്നത്.
നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ മാർക്കറ്റിൽ എത്തുന്ന പ്രായമായവരും സ്ത്രീകളും അടക്കമുള്ള യാത്രക്കാർ കിലോമീറ്ററുകളോളം നടന്നാണ് ബസുകളിൽ കയറേണ്ടി വരുന്നത്. നഗരസഭ അധികൃതർക്ക് പരാതി നൽകിയിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു.
ബസുകൾ അനധികൃതമായി റോഡരികിൽ പാർക്ക് ചെയ്യുന്നത് നഗരത്തിൽ വൻ ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്.
സ്റ്റാൻഡിനുള്ളിൽ സൗകര്യം ഉണ്ടായിട്ടും റോഡ് കയ്യടക്കി ബസുകൾ ഇടുന്നത് മറ്റ് വാഹനയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. വരും ദിവസങ്ങളിലും ബസുകൾ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നില്ലെങ്കിൽ സർവീസുകൾ തടയുമെന്നാണു നാട്ടുകാരുടെ മുന്നറിയിപ്പ്. നഗരസഭയും പൊലീസും ഇടപെട്ട് ഉടൻ പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

