മാവേലിക്കര ∙ യാത്രയ്ക്കിടെ ശാരീരിക അസ്വാസ്ഥ്യം ഉണ്ടായ യുവാവിന്റെ ജീവൻ രക്ഷിച്ച് യാത്രക്കാരിയായ അധ്യാപികയും കെഎസ്ആർടിസി ജീവനക്കാരും. തിരുവല്ലയിൽ നിന്നും കായംകുളത്തേക്കു പോകുകയായിരുന്ന ബസിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട
ചങ്ങനാശേരി കുറിച്ചി വിഷ്ണു ഭവനം വിഷ്ണു അനിൽകുമാർ (32) കുഴഞ്ഞുവീഴുകയായിരുന്നു.
കണ്ടക്ടർ പി.പ്രശാന്ത് വിഷ്ണുവിനെ എഴുന്നേൽപിക്കാൻ ശ്രമിക്കുന്നതു ശ്രദ്ധിച്ച ബിഷപ് ഹോഡ്ജസ് എച്ച്എസ്എസിലെ അധ്യാപികയായ മിനി തോമസ് വിഷ്ണുവിനെ പരിശോധിച്ച് ഉടൻ സിപിആർ നൽകി. ഡ്രൈവർ ആർ.വിഷ്ണു ബസ് മിനിറ്റുകൾ കൊണ്ട് ജില്ലാ ആശുപത്രിയിലെത്തിച്ചു. യാത്രക്കാരും സഹകരിച്ചു.
വിഷ്ണുവിന്റെ ആരോഗ്യനിലയിൽ പുരോഗതി ഉറപ്പാക്കിയ ശേഷമാണു യാത്രക്കാർ മടങ്ങിയത്. വള്ളികുന്നം പുത്തൻചന്തയിൽ ജോലി സ്ഥലത്തേക്കു പോകവേയാണ് വിഷ്ണുവിനു ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
മാന്നാർ കൊരട്ടിയമ്പലം ജംക്ഷനിൽ നിന്നാണു ബസിൽ കയറിയത്.
മാവേലിക്കര വള്ളക്കാലിൽ ജംക്ഷനിൽ ഇറങ്ങാനായി ചെറുകോൽ ആയപ്പോൾ എഴുന്നേറ്റു. അപ്പോഴാണ് ബസിലെ കണ്ടക്ടർ പരിഭ്രമിച്ചു അബോധാവസ്ഥയിലായ വിഷ്ണുവിനു സമീപം നിൽക്കുന്നതു കണ്ടത്.
പ്രശ്നം മനസ്സിലാക്കി ഉടൻ തന്നെ സിപിആർ നൽകി. എന്റെ മകനെയാണ് ആ സമയം വിഷ്ണുവിൽ കണ്ടത്.
മിനി തോമസ്, അധ്യാപിക
ചെന്നിത്തല വരെ എത്തിയതായി ഓർമയുണ്ട്.
പിന്നീട് ഓർമ വരുമ്പോൾ ആശുപത്രിയിലാണ്. മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വന്നു.
മുൻപരിചയം ഇല്ലാത്ത ടീച്ചറിന്റെ സമയോചിതമായ ഇടപെടലാണു ജീവിതത്തിലേക്ക് തിരികെയെത്താൻ സഹായിച്ചത്. കെഎസ്ആർടിസി ജീവനക്കാരുടെയും മറ്റു യാത്രക്കാരുടെയും സഹകരണത്തോടെ ആശുപത്രിയിൽ എത്തിച്ചു.
ഇന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തുടർ പരിശോധന നടത്താൻ പോകുന്നുണ്ട്. മനുഷ്യത്വം മരവിക്കാത്തവർ നാട്ടിലുണ്ട് എന്നതിന്റെ തെളിവാണ് എന്റെ പുനർജന്മം.
വിഷ്ണു അനിൽകുമാർ, കുറിച്ചി
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

