കൽപറ്റ ∙ 77-ാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ തിങ്കളാഴ്ച രാവിലെ ഒൻപതിന് കൽപറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പട്ടികജാതി- പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ.കേളു പതാക ഉയർത്തും. റിപ്പബ്ലിക്ദിന പരേഡിൽ പൊലീസ്, എക്സൈസ്, ഫോറസ്റ്റ്, എൻ.സി.സി, എസ്.പി.സി, സ്കൗട്ട്, ഗൈഡ്, ജെആർസി, പൊലീസ് ബാൻഡ് തുടങ്ങി 30 പ്ലറ്റൂണുകൾ അണിനിരക്കും.
പരേഡിന് ശേഷം സ്കൂൾ വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിക്കും. റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ വീക്ഷിക്കാൻ ജില്ലാ കലക്ടറുടെ പ്രത്യേക ക്ഷണിതാക്കളായി കണിയാമ്പറ്റ വൃദ്ധ സദനത്തിലെ അന്തേവാസികൾ പരേഡ് ഗ്രൗണ്ടിൽ എത്തും.
പരിപാടിയിൽ എംഎൽഎമാരായ ടി.സിദ്ദീഖ്, ഐ.സി.ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീ, ജില്ലാ പൊലീസ് മേധാവി അരുൺ.പി.പവിത്രൻ, എഡിഎം എം.ജെ.അഗസ്റ്റിൻ, സബ് കലക്ടർ അതുൽ സാഗർ, ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ പങ്കെടുക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

