കോഴിക്കോട് ∙ ജില്ലയിൽ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. തിങ്കളാഴ്ച രാവിലെ ഒൻപതിന് വെസ്റ്റ് ഹില്ലിലെ ക്യാപ്റ്റൻ വിക്രം മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ദേശീയപതാക ഉയർത്തും.
8.58ന് പരേഡ് ഗ്രൗണ്ടിൽ എത്തുന്ന മന്ത്രിയെ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്, കോഴിക്കോട് സിറ്റി, റൂറൽ പൊലീസ് മേധാവികൾ എന്നിവർ ചേർന്ന് സ്വീകരിക്കും. ഒൻപതിന് ദേശീയ പതാക ഉയർത്തിയ ശേഷം മന്ത്രി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച് റിപ്പബ്ലിക് ദിന സന്ദേശം നൽകും.
പരേഡിൽ പൊലീസ്, സായുധ റിസർവ് പൊലീസ്, എക്സൈസ്, വനം വകുപ്പ്, അഗ്നിരക്ഷാ സേന, എൻ.സി.സി, എസ്.പി.സി, സ്കൗട്സ് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ് തുടങ്ങിയവ ഉൾപ്പെടെ 20 പ്ലാറ്റൂണുകൾ അണിനിരക്കും.
പരേഡ് കാണാൻ പൊതുജനങ്ങൾക്കും അവസരമുണ്ടാകും. മികച്ച പ്ലാറ്റൂണുകൾക്ക് ചടങ്ങിൽ ട്രോഫി സമ്മാനിക്കും.
വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറും. ദേശീയ ഗാനത്തോടെ ചടങ്ങുകൾക്ക് സമാപനമാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

