തിരുവനന്തപുരം∙ ശബരിമല സ്വർണക്കൊള്ളയ്ക്ക് അവസരമൊരുക്കാൻ ദേവസ്വം ബോർഡിന് അനുമതി നൽകിയവരിലേക്ക് അന്വേഷണം ചെന്നെത്താതെ കേസ് അട്ടിമറിക്കാൻ അന്വേഷണ സംഘം (എസ്ഐടി) ശ്രമിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോ ഓർഡിനേറ്റർ വി.എസ്.മനോജ് കുമാർ ആരോപിച്ചു. തൃണമൂൽ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രതിനിധി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായവർക്ക് കുറ്റപത്രം സമർപ്പിക്കാതെ യഥേഷ്ടം വിലസി നടക്കാൻ അവസരം ഒരുക്കുന്ന എസ്ഐടി, വാജിവാഹനം തന്ത്രിയുടെ കൈവശം എത്തിച്ചേർന്നതിന്റെ പേരിൽ പ്രതിപക്ഷത്തെ കൂടി കേസിൽ ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ്.
ക്ഷേത്രങ്ങളിലെ സ്വർണവും വിലപിടിപ്പുള്ള സാധനങ്ങളും എത്രയുണ്ടെന്ന് ഉള്ളതിന് വ്യക്തത വരുത്താൻ ഓഡിറ്റ് നടത്തണം. സ്വർണം എത്രയെന്ന് ഇട്ടവനും കട്ടവനും മാത്രമേ അറിയൂ എന്ന സ്ഥിതി മാറണം’, മനോജ് കുമാർ പറഞ്ഞു.
ജില്ലാ ചീഫ് കോഡിനേറ്റർ ജോണി മലയത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വി.എം.സുബൈർ, സബിൻ കക്കാടൻ, വി.വി.സജിമോൻ, നേമം ജബ്ബാർ, എ.നൗഷാദ്, ആറ്റിങ്ങൽ സുരേഷ്, അരുൺ പൂജപ്പുര, ഷെർലി സക്കറിയ, സുധീർ ശ്രീകാര്യം, ആർ.എസ്.വിവേക്, എൻ.കമൽരാജ്, എം.ഷാബുദീൻ, കെ.വി.സുഭാഷ്, ബേബി ജയരാജ്, രജനി പാച്ചല്ലൂർ തുടങ്ങിയവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

