അമ്പലവയൽ ∙ ഒരു കമുകിൻ തൈ നട്ടതിൽ നിന്ന് മുളച്ച് വന്നത് അഞ്ചിലേറെ തൈകൾ. കളത്തുവയൽ മത്തോക്കിൽ കുര്യാക്കോസിന്റെ തോട്ടത്തിലാണ് വേറിട്ടൊരു കമുകിൻ തൈയുള്ളത്.
ഒരു തൈയാണ് ആദ്യം നട്ടത്. എന്നാൽ അത് കുറച്ച് വളർന്നതോടെ അതിന്റെ വേരുകളിൽ നിന്ന് കൂടുതൽ കമുകിൻ തൈകൾ മുളച്ച് വരികയായിരുന്നു.
ഇപ്പോൾ എല്ലാ ഭാഗത്തും വേരുകളിൽ നിന്ന് തൈകൾ മുളച്ച് വന്നിട്ടുണ്ട്.
ആദ്യം നട്ടതിന് പുറമെ ഇപ്പോൾ ചുറ്റിലുമായി നാല് തൈകളാണുള്ളത്. എല്ലാം ആരോഗ്യത്തോടെ വളരുന്നുമുണ്ട്.
സമീപത്ത് വേറെ അടയ്ക്ക വീണത് മുളച്ച് വന്നതാണെന്ന സംശയത്തിൽ നടത്തിയ പരിശോധനയിലാണ് വേരുകളിൽ നിന്നാണ് കൂടുതൽ തൈകൾ മുളച്ച് വരുന്നതെന്ന് കണ്ടെത്തിയത്. വ്യത്യസ്തമായ കമുകിൻ എല്ലാവർക്കും കൗതുകമാവുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

