കാസർകോട് ∙ വിദ്യാഭ്യാസപരമായും സാമൂഹികപരമായും മാറ്റമുണ്ടായില്ലെങ്കിൽ ദേശീയ സമൂഹത്തിനു കേരളം വെല്ലുവിളിയാകുമെന്ന് എം.ടി.രമേശ്. ദേശീയ അധ്യാപക പരിഷത് (എൻടിയു) സംസ്ഥാന സമ്മേളനത്തിന്റെ അവസാനദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളായി കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറുന്നു. പലമാറ്റങ്ങളും ഉത്തരവിറങ്ങി ഉടൻ പിൻവലിക്കുകയാണ്.
പിഎം ശ്രീ വിഷയത്തിലും ഇതാണുകണ്ടത് – രമേശ് പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് കെ.സ്മിത അധ്യക്ഷത വഹിച്ചു. യാത്രയയപ്പ് സമ്മേളനം ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ.അശ്വനി ഉദ്ഘാടനം ചെയ്തു.എൻടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.ജിഗി അധ്യക്ഷയായി.
സർവീസിൽനിന്നു വിരമിക്കുന്ന സംസ്ഥാന ഭാരവാഹികൾ, സംസ്ഥാന സമിതി അംഗങ്ങൾ എന്നിവരെ ആദരിച്ചു.
വിദ്യാഭ്യാസ സമ്മേളനം കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പ്രഫ.സിദ്ദു പി.ആൽഗൂർ ഉദ്ഘാടനം ചെയ്തു. സെക്കൻഡറി വിഭാഗം കൺവീനർ ഡോ.അബി പോൾ അധ്യക്ഷനായി.
ദക്ഷിണ കന്നഡ എംപി ബ്രിജേഷ് ചൗട്ട മുഖ്യതിഥിയായി.
സമാപനസഭയിൽ ആർഎസ്എസ് ദക്ഷിണ പ്രാന്ത ബൗദ്ധിക് പ്രമുഖ് പി.ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി. പൊതുസമ്മേളനം ബിജെപി സംസ്ഥാന വക്താവ് ടി.പി.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് കെ.സ്മിത അധ്യക്ഷയായി.
വിവിധ സമ്മേളനങ്ങളിലായി കേരള കേന്ദ്ര സർവകലാശാല ഡയറക്ടർ ഓഫ് ഫിസിക്സ് പി.ശ്രീകുമാർ, എൻടിയു സംസ്ഥാന സെക്രട്ടറി ടി.അനൂപ് കുമാർ, ട്രഷറർ കെ.കെ.ഗിരീഷ് കുമാർ, സംസ്ഥാന സെക്രട്ടറി എ.ജെ.ശ്രീനി, ട്രഷറർ കെ.കെ.ഗിരീഷ് കുമാർ, ഉപാധ്യക്ഷരായ സി.കെ.രമേശൻ, പാറങ്കോട് ബിജു, തിരുവനന്തപുരം മേഖലാ സെക്രട്ടറി ജെ.ഹരീഷ് കുമാർ, സംസ്ഥാന സമിതി അംഗങ്ങളായ ഗിരിജാദേവി, സി.എൻ.ജയകുമാരി, പ്രശാന്ത് കുമാർ, കെ.സോമരാജൻ, സംസ്ഥാന വനിതാ വിഭാഗം കൺവീനർ പി.ശ്രീദേവി, രാജേഷ് മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

