ഇന്ത്യയുമായി നല്ല ബന്ധം തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഖമനയിയുടെ ഇന്ത്യയിലെ പ്രതിനിധി അബ്ദുൽ മദീജ് ഹക്കീം ഇലാഹി. ഇന്ത്യയും ഇറാനും തമ്മിൽ 3,000 കൊല്ലത്തെ ബന്ധമുണ്ട്.
മറ്റൊരു രാജ്യത്തിന്റെ ഉപരോധം ഇതുവരെ ഇന്ത്യയെ ബാധിച്ചിട്ടില്ല. ഇന്ത്യയുടെ നിക്ഷേപത്തോടെ ഇറാനിൽ പ്രവർത്തിക്കുന്ന ചബഹാർ തുറമുഖം പ്രതിസന്ധികളില്ലാതെ ‘നൈസ്’ ആയി തന്നെ പ്രവർത്തനം തുടരുമെന്നും ഹക്കീം ഇലാഹി പറഞ്ഞു.
നേരത്തേ ഇറാനുമേൽ പ്രഖ്യാപിച്ച ഉപരോധം യുഎസ് ചബഹാറിനും ബാധകമാക്കിയിരുന്നു.
എന്നാൽ, ഇന്ത്യ സമ്മർദം ചെലുത്തിയതിനെ തുടർന്ന് 2026 ഏപ്രിൽ 26 വരെ ചബഹാറിന് ട്രംപ് ഭരണകൂടം നിബന്ധനകളോടെ ഉപരോധ ഇളവ് അനുവദിച്ചിട്ടുണ്ട്. അതേസമയം, ഉപരോധത്തിലൂടെയും ഇറാനുമായി വ്യാപാരബന്ധം പുലർത്തുന്ന രാജ്യങ്ങൾക്കുമേൽ 25% അധിക തീരുവ ഭീഷണി ഉയർത്തിയും ഇന്ത്യയെ ചബഹാറിൽ നിന്ന് സമ്മർദതന്ത്രത്തിലൂടെ പുറത്താക്കാൻ യുഎസ് ശ്രമിക്കുന്നതായി വിലയിരുത്തലുകളുണ്ട്.
| Speaking on India-Iran relations and Chabahar Port, in an interview with ANI, Representative of the Supreme Leader of the Islamic Republic of Iran, Ayatollah Seyyed Ali Khamenei, in India, Dr Abdul Majid Hakeem Ilahi, says, “The Supreme Leader of the Islamic Republic of… എന്നാൽ, ചബഹാറിൽ നിന്ന് പുറത്തുപോകുന്നത് ഇന്ത്യയ്ക്ക് വ്യാപാരരംഗത്തു മാത്രമല്ല നയതന്ത്രരംഗത്തും കനത്ത ആഘാതമാകുമെന്ന വിലയിരുത്തൽ ശക്തമാണ്. ചബഹാറിൽ നിന്ന് ഏറെ ദൂരയല്ലാതെയാണ് പാക്കിസ്ഥാനിൽ ചൈന വൻ നിക്ഷേപത്തോടെ സജ്ജമാക്കുന്ന ഗ്വാദർ തുറമുഖം.
ഇന്ത്യ ചബഹാറിൽ നിന്ന് പിൻവലിഞ്ഞാൽ അതിന്റെ പ്രയോജനം കിട്ടുക ഈ പാക്ക്-ചൈന കൂട്ടുകെട്ടിനായിരിക്കും.
മാത്രമല്ല, പാക്കിസ്ഥാനുമായുള്ള അകൽച്ചമൂലം നിലവിൽ ചബഹാർ വഴിയാണ് ഇന്ത്യ വ്യാപാരത്തിനായി അഫ്ഗാനിസ്ഥാൻ, ഇറാൻ, മധ്യേഷ്യൻ രാജ്യങ്ങളായ ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ, കസാക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ എന്നിവിടങ്ങളിലേക്ക് കടക്കുന്നത്. ചബഹാറിനെ ബന്ധിപ്പിച്ച് റഷ്യയിലേക്കും തുടർന്ന് യൂറോപ്പിലേക്കും റെയിൽ ചരക്കുനീക്ക പാതയുണ്ടെന്നതും ഇന്ത്യയ്ക്ക് പ്രയോജനപ്പെടുത്താം.
എന്നാൽ, ചബഹാറിനെ കൈവിട്ടാൽ ഈ ആനുകൂല്യങ്ങളൊക്കെ ഇന്ത്യയ്ക്ക് നഷ്ടമാകും.
2014ൽ ഇന്ത്യ ഇറാനുമായി ചബഹാറിന്റെ നിയന്ത്രണത്തിനുള്ള 10-വർഷ കരാറിൽ ഒപ്പുവച്ചിരുന്നു. തുറമുഖ വികസനത്തിന് 120 മില്യൻ ഡോളറിന്റെ നിക്ഷേപവും അടിസ്ഥാന സൗകര്യ പദ്ധതികൾ ഒരുക്കാൻ 250 മില്യൻ ഡോളറിന്റെ വായ്പയും ഇന്ത്യ ഉറപ്പുവരുത്തിയിട്ടുണ്ട്.
തുറമുഖത്തിന് ഉപരോധം വന്നാൽ ഇന്ത്യയുടെ നിക്ഷേപങ്ങൾ തുലാസിലാകും. 2024-25ൽ ഇന്ത്യ 100 കോടി രൂപ വായ്പയും ചബഹാറിന് അനുവദിച്ചിരുന്നു.
5ക്ഷം ടിഇയു കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനാകുംവിധം ശേഷിയിലേക്ക് ഉയർത്തുകയാണ് ചബഹാറിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ സജ്ജമാക്കുന്നതിലൂടെ ഇന്ത്യ.
നിലവിൽ ശേഷി ഒരുലക്ഷം ടിഇയു ആണ്. പുറമേ, ചബഹാറിൽ നിന്ന് ഇറാന്റെ ഹൃദയഭാഗത്തുകൂടി കടന്നുപോകുംവിധം 700 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽപ്പാതയും നിർമിക്കുന്നുണ്ട്.
ഇരു പദ്ധതികളും 2026 മധ്യത്തോടെ യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലുമാണ് ഇന്ത്യ.
ചബഹാറിലെ ഷാഹിദ് ബെഹെഷ്തി ടെർമിനൽ മുഖേന മുംബൈയെയും യൂറോഷ്യയെയും രാജ്യാന്തര നോർത്ത്-സൗത്ത് ഗതാഗത ഇടനാഴിവഴി ബന്ധിപ്പിച്ചതായും ഗതഗാതച്ചെലവിലും സമയത്തിലും വലിയ നേട്ടമുണ്ടെന്നും കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സർവേ റിപ്പോർട്ട് നേരത്തേ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞവർഷത്തെ കപ്പൽ ഗതാഗതത്തിൽ 43%, കണ്ടെയ്നർ നീക്കത്തിൽ 34% എന്നിങ്ങനെ വർധനയ്ക്കും ഇതു സഹായിച്ചിരുന്നു.
നേരത്തേ ഇറാനിൽ നിന്ന് ഇന്ത്യ വലിയതോതിൽ ക്രൂഡ് ഓയിൽ വാങ്ങിയിരുന്നെങ്കിലും ഇറാനുമേൽ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചതിനു പിന്നാലെ ഇറക്കുമതി പൂർണമായി നിർത്തിയിരുന്നു.
ഇറാൻ ഇന്ത്യയുടെ ഏറ്റവും വലിയ 50 വ്യാപാര പങ്കാളികളുടെ പട്ടികയിൽ പോലുമില്ലെന്നും കേന്ദ്രസർക്കാർ അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാൽ, വ്യാപാര ബന്ധത്തിനപ്പുറം നിർണായകമാണ് ഇന്ത്യയ്ക്ക് ചബഹാർ.
ഇന്ത്യയും ഇറാനും തമ്മിലെ ഉഭയകക്ഷി വ്യാപാരബന്ധം 160 കോടി ഡോളറിന്റേതു (ഏകദേശം 14,500 കോടി രൂപ) മാത്രമാണ്.
ഇതിൽ 120 കോടിയും (10,000 കോടി രൂപ) ഇന്ത്യയിൽ നിന്ന് ഇറാനിലേക്കുള്ള കയറ്റുമതിയാണ്. 40 കോടിയുടെ (4,500 കോടി രൂപ) ഉൽപന്നങ്ങൾ മാത്രമാണ് ഇന്ത്യ ഇറാനിൽ നിന്ന് ഇപ്പോൾ വാങ്ങുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

