ബേപ്പൂർ∙ ‘ആകാശമിഠായി’ ബഷീർ സ്മാരകം മാനുഷിക ഐക്യത്തിന്റെ കേന്ദ്രമായി മാറ്റണമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കക്ഷിരാഷ്ട്രീയത്തിനും ജാതിമത അതിർവരമ്പുകൾക്കും അപ്പുറത്ത് മനുഷ്യനെ മനുഷ്യനായി കാണുന്ന സ്നേഹത്തിന്റെ കേന്ദ്രമായി ബേപ്പൂർ സുൽത്താന്റെ സ്മാരകത്തെ മാറ്റണം. ടൂറിസം വകുപ്പ് ഫണ്ടിൽ 10 കോടി രൂപ ചെലവിട്ടു ബേപ്പൂർ ബിസി റോഡിൽ നിർമിച്ച വൈക്കം മുഹമ്മദ് ബഷീർ സ്മാരകം ‘ആകാശമിഠായി’ ആദ്യഘട്ട
പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ബഷീർ കേരളത്തിന്റെ മാത്രമല്ല, ലോകത്തിന്റെ മുഴുവനും സ്വത്താണെന്ന് നടൻ പ്രകാശ് രാജ് പറഞ്ഞു. ബഷീറിനെ വായിച്ചാണു താൻ വളർന്നത്.
ബഷീറിന്റെ മതിലുകൾ പ്രമേയമാക്കിയുള്ള നാടകത്തിന്റെ പണിപ്പുരയിലാണെന്നും തന്റെ സംഘത്തോടൊപ്പം ബേപ്പൂരിൽ എത്തി നാടകം അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേയർ ഒ.സദാശിവൻ അധ്യക്ഷത വഹിച്ചു.
വികെസി ഗ്രൂപ്പ് ചെയർമാൻ വി.കെ.സി.മമ്മദ്കോയ, രവി ഡിസി, കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷരായ കെ.രാജീവ്, സി.സന്ദേശ്, കൗൺസിലർമാരായ ഷിനു പിണ്ണാണത്ത്, നിമ്മി പ്രശാന്ത്, കൊല്ലരത്ത് സുരേശൻ, കെ.പി.തസ്ലീന, പി.പി.ബീരാൻ കോയ, രാമനാട്ടുകര നഗരസഭാധ്യക്ഷൻ എം.കെ.മുഹമ്മദലി കല്ലട, വൈക്കം മുഹമ്മദ് ബഷീറിന്റെ മക്കളായ അനീസ് ബഷീർ, ഷാഹിന ബഷീർ, വിനോദസഞ്ചാര വകുപ്പ് മേഖലാ ജോയിന്റ് ഡയറക്ടർ ഡി.ഗിരീഷ് കുമാർ, ഡപ്യൂട്ടി ഡയറക്ടർ പ്രദീപ് ചന്ദ്രൻ, ഡിടിപിസി സെക്രട്ടറി ടി.നിഖിൽ ദാസ്, ആർക്കിടെക്ട് വിനോദ് സിറിയക് സാംസ്കാരിക പ്രവർത്തകർ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

