തോട്ടഭാഗം ∙ അപകടത്തിന്റെ പാതാളം ഒളിപ്പിച്ച് വള്ളംകുളം പാലം – ഗണപതികുന്ന് – ഞാലിക്കണ്ടം റോഡ്. കോൺക്രീറ്റ് ചെയ്ത് സംരക്ഷണഭിത്തി കെട്ടിയ റോഡിന്റെ ഒരു ഭാഗം 15 അടിയോളം താഴ്ചയാണ്.
മണിമലയാറിന്റെ തീരമായ ഇവിടെ മഴക്കാലത്ത് വെള്ളം കയറി കിടക്കുകയും ചെയ്യും. റോഡിനു കൈവരി ഇല്ലാത്തതിനാൽ വാഹനങ്ങളും കാൽനടയാത്രക്കാാരും കുഴിയിൽ വീഴാനുള്ള സാധ്യതയുണ്ട്.
3 പ്രാവശ്യം ഇവിടെ ഓട്ടോറിക്ഷയും സ്കൂട്ടറും വീണതാണ്.
വള്ളംകുളം പഴയ പാലത്തിൽ നിന്നു തുടങ്ങുന്ന റോഡിന്റെ തുടക്കത്തിലെ 50 മീറ്ററോളം ഭാഗം ജില്ലാ പഞ്ചായത്ത് സംരക്ഷണഭിത്തി കെട്ടി കൈവരി സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ തുടർന്നുള്ള 150 മീറ്ററോളം ദൂരത്തിലാണ് കൈവരിയോ ഉയർത്തികെട്ടിയ സംരക്ഷണ ഭിത്തിയോ ഇല്ലാത്തത്.
റോഡിന്റെ അവസാനഭാഗത്ത് 40 മീറ്ററോളം സംരക്ഷണ ഭിത്തിയുമില്ല. ഈ ഭാഗത്ത് റോഡിന്റെ കോൺക്രീറ്റിന്റെ അടിഭാഗം മണ്ണ് ഒലിച്ചുപോയി അള്ളു പോലെയാണ്.
ഈ ഭാഗത്തെ റോഡ് വാഹനങ്ങൾ പോകുമ്പോൾ ഇടിഞ്ഞു വീഴാനും സാധ്യതയുണ്ട്.
ഗണപതികുന്ന് ജലസംഭരണി, പമ്പ് ഹൗസ്, ഗണപതികുന്ന് നഗർ എന്നിവ കൂടാതെ 30 ഓളം കുടുംബങ്ങൾ താമസിക്കുന്ന റോഡുവശത്താണ് റോഡിനും മണിമലയാറിനും ഇടയിലുള്ള സുരക്ഷിതമല്ലാത്ത പാതയുള്ളത്. ഇവിടെ റോഡിനു 3 മീറ്റർ പോലും വീതിയില്ല.
ഓട്ടോറിക്ഷകൾ പോലും അപകടകരമായ വിധത്തിലാണ് ഇതുവഴി പോകുന്നത്. ഈ ഭാഗത്തു നിന്നു ഞാലിക്കണ്ടം സ്കൂളിലേക്കും മറ്റും പോകാനുള്ള എളുപ്പവഴി കൂടിയാണിത്.
റോഡുവശത്ത് കൈവരികൾ സ്ഥാപിച്ച് പ്രദേശത്തെ ജനങ്ങളുടെ സംരക്ഷണം ഉറപ്പു വരുത്തണമെന്ന് പഞ്ചായത്തംഗം എലിസബത്ത് മാത്യു ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

