മറയൂർ ∙ നാച്ചിവയൽ ഗ്രാമത്തിനുള്ളിൽ ഇന്നലെ പട്ടാപ്പകൽ കാട്ടുപോത്തുകൾ കൂട്ടമായി ഇറങ്ങിയത് പരിഭ്രാന്തി പരത്തി. രാവിലെ തൊഴിലുറപ്പ് തൊഴിലാളികൾ ജോലിക്കായി ഇറങ്ങിയ സമയത്താണ് മൂന്ന് കാട്ടുപോത്തുകൾ എത്തിയത്.
ഇതോടെ തൊഴിലാളികൾ പരിഭ്രാന്തരായി. കാട്ടുപോത്തുകൾ വീടുകൾക്കു മുൻപിലും പരിസരപ്രദേശങ്ങളിലുമായി തീറ്റ തിന്ന് കറങ്ങി നടന്നു.
ഭയന്നാണ് തൊഴിലാളികൾ ജോലി ചെയ്തത്.
പ്രദേശത്ത് കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണെന്നു പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും കാട്ടുപോത്തിനെ പ്രദേശവാസികൾ കണ്ടിരുന്നു.
എന്നാൽ ഗ്രാമത്തിനുള്ളിൽ ഇറങ്ങിയതിനു പുറമേ ഇന്നലെ വീടുകൾക്ക് സമീപം കാട്ടുപോത്തുകൾ കറങ്ങി നടന്നത് മണിക്കൂറുകളോളമാണ്. നിലവിൽ മറ്റു വന്യമൃഗങ്ങളെ പോലെ കാട്ടുപോത്തുകളും ജീവനു ഭീഷണിയാകുന്ന സാഹചര്യമാണെന്ന് നാട്ടുകാർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

