ചങ്ങനാശേരി ∙ സെന്റ് മേരീസ് മെത്രാപ്പൊലീത്തൻ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ ചരിത്രപ്രസിദ്ധമായ മകരം തിരുനാൾ പട്ടണ പ്രദക്ഷിണം ഇന്ന് നടക്കും. ചങ്ങനാശേരിയുടെ മതസാഹോദര്യത്തിന്റെ കാഴ്ചയ്ക്കാണ് നാട് സാക്ഷ്യം വഹിക്കുക.
ഇന്ന് വൈകിട്ട് 3.45ന് കൊച്ചുപള്ളിയിൽ നിന്നു വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം കാവിൽ ഭഗവതി ക്ഷേത്രത്തിലെ ഭാരവാഹികൾ തോളിലേറ്റി ക്ഷേത്രാങ്കണത്തിലേക്ക് ആനയിക്കും. പഞ്ചവാദ്യങ്ങളുടെ അകമ്പടിയോടെ ക്ഷേത്രാങ്കണത്തിലേക്ക് എത്തിക്കുന്ന വിശുദ്ധന്റെ തിരുസ്വരൂപത്തിൽ ക്ഷേത്രം ഭാരവാഹികൾ വലിയ ജമന്തി മാല ചാർത്തി മതസൗഹാർദം പുതുക്കും.
തെക്കുംകൂർ രാജവംശം മെത്രാപ്പൊലീത്തൻ പള്ളിക്ക് എണ്ണപ്പണം കൈമാറിയിരുന്ന ആചാരം പിന്തുടർന്ന് തഹസിൽദാർ പള്ളി വികാരിക്ക് കിഴിപ്പണം കൈമാറും.
തുടർന്ന് നഗരവീഥികളിലൂടെ വിശുദ്ധന്റെ പട്ടണ പ്രദക്ഷിണം. ഇന്നലെ നടന്ന കവല പ്രദക്ഷിണത്തിന് ആയിരക്കണക്കിനു വിശ്വാസികൾ പ്രാർഥനാപൂർവം പങ്കെടുത്തു വികാരി ഫാ.
ജോസഫ് വാണിയപ്പുരയ്ക്കൽ നേതൃത്വം നൽകി.
ഇന്ന് രാവിലെ 5ന് കുർബാന, 6.30ന് കുർബാന – ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ തോമസ് തറയിൽ, 10ന് കുർബാന – ഫാ. ചെറിയാൻ അഴീപ്പറമ്പിൽ, ഫാ.
മാർട്ടിൻ നീളംപറമ്പിൽ, 2.15ന് തിരുനാൾ, കുർബാന, സന്ദേശം– ഫാ. ജസ്റ്റിൻ ഇളമ്പശേരിൽ, 3.45ന് പട്ടണ പ്രദക്ഷിണം–ഫാ.
ജോസഫ് കുളങ്ങോട്ടിൽ, ഫാ. യേശുദാസ് പുന്നൂച്ചിറ, ഫാ.
ജോർജ് പുന്നൂർ പുത്തൻപറമ്പിൽ, 6.30ന് പ്രസംഗം (ചന്തക്കടവ് കുരിശടിയിൽ)– ഫാ. ജേക്കബ് കളരിക്കൽ, ആകാശവിസ്മയം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

