കോട്ടയം ∙ ജല അതോറിറ്റി മാസങ്ങളായി നടത്തുന്ന പൈപ്പ് ഇടൽ തീരുന്നില്ല, ജനം ദുരിതത്തിൽ. മുളങ്കുഴ– ചിങ്ങവനം റോഡിൽ 4.5 കിലോമീറ്ററാണ് ഇരുവശവും പൈപ്പിടാനായി കുഴിച്ചത്.
പൈപ്പ് ഇട്ടതിന് ശേഷം മണ്ണിടുക മാത്രമാണ് ചെയ്തിരിക്കുന്നത്. പാക്കിൽ കവല മുതൽ ചിങ്ങവനം റെയിൽവേ സ്റ്റേഷൻ വരെയുള്ള ഭാഗത്ത് വാഹനങ്ങൾ സൈഡ് കൊടുക്കാനായി റോഡിന്റെ വശങ്ങളിലേക്ക് ഇറക്കിയാൽ താഴ്ന്നുപോകുന്നു.
കാരമൂട് പള്ളിക്കു മുൻവശം മുതൽ പാക്കിൽ കവലയിലേക്കുള്ള റോഡിൽ 200 മീറ്റർ വാഹനമോടിക്കുന്നത് അപകടകരമാണെന്ന് ഡ്രൈവർമാർ പറയുന്നു.
പൈപ്പിട്ടതിനു ശേഷം മണ്ണിട്ടെങ്കിലും ഉറപ്പിച്ചില്ല. പന്നിമറ്റം എഫ്സിഐ ഗോഡൗണിൽ നിന്നും ടൺകണക്കിന് ധാന്യങ്ങളുമായി വരുന്ന ലോറികൾ എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ വശത്തേക്കിറക്കിയാൽ മറിയുമെന്ന് സമീപവാസികൾ പറഞ്ഞു.
വലിയ വാഹനങ്ങൾ വശങ്ങളിലേക്ക് ഇറക്കാത്തതിനാൽ ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീഴുന്നത് നിത്യസംഭവമാണ്.
കഴിഞ്ഞ ദിവസം കുഴിയിൽ വീണ ഇരുചക്ര യാത്രക്കാരൻ സി.വി.വർഗീസിന് സാരമായി പരുക്കേറ്റിരുന്നു. റോഡ് നന്നാക്കാൻ ജലഅതോറിറ്റി അധികൃതരോട് നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും തിരിഞ്ഞു നോക്കുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.
റോഡ് ഉടൻ നന്നാക്കിയില്ലെങ്കിൽ ജലഅതോറിറ്റി ഓഫിസിന് മുൻപിൽ സമരം നടത്താൻ തയാറെടുക്കുകയാണ് നാട്ടുകാർ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

