മരട് ∙ വാഹനത്തിനു കഷ്ടിച്ചു പോകാൻ മാത്രം വീതിയുള്ള ഫാ. ജോർജ് വാകയിൽ റോഡിലൂടെ നക്ഷത്രമെണ്ണിയാണ് യാത്ര.
സ്കൂൾ, ആശുപത്രി, വാകയിലച്ചന്റെ സ്മൃതി മന്ദിരം തുടങ്ങിയ ഉൾപ്പെടെ ഒട്ടേറെ സ്ഥാപനങ്ങളും വീടുകളുമുള്ള റോഡിലൂടെ എതിരെ വാഹനം വന്നാൽ തീർന്നു… വാഹനം ഒതുക്കാൻ പോലും സ്ഥലമില്ല. സ്കൂൾ വാഹനത്തിൽ നിന്ന് കുട്ടികൾ പലപ്പോഴും ഇറങ്ങി നടന്നാണ് സ്കൂളിൽ പോകുന്നത്. റോഡിന്റെ തുടക്കത്തിൽ തന്നെ ഒരു മീറ്റർ വീതിയിൽ ഏകദേശം 2 സെന്റോളം സ്വകാര്യ സ്ഥലം ആർക്കും പ്രയോജനമില്ലാതെ കല്ലുകെട്ടി ഇട്ടിട്ടുണ്ട്.
മറ്റു പലയിടങ്ങളിലും മതിലുകൾ അൽപം നീക്കിമാറ്റിയാൽ ആവശ്യത്തിനു വീതിയാകും.
ജനകീയ മുന്നേറ്റത്തിലൂടെ റോഡ് വികസനത്തിനായി മൂത്തേടം ഹെറിറ്റേജ് ഹാളിൽ ചേർന്ന യോഗം മൂത്തേടം ഇടവക വികാരി ഫാ. ഷൈജു തോപ്പിൽ ഉദ്ഘാടനം ചെയ്തു. റോഡ് വികസനത്തിന് ആവശ്യമായ സ്ഥലം മൂത്തേടം പള്ളിയുടെ ഭാഗത്തുനിന്നു വിട്ടു നൽകാമെന്ന് ഫാ.
ഷൈജു തോപ്പിൽ യോഗത്തിന് ഉറപ്പു നൽകി.പിഎസ് മിഷൻ ആശുപത്രിയുടെ സ്ഥലം വിട്ടുനൽകാമെന്ന് ആശുപത്രി ഡയറക്ടർ സിസ്റ്റർ ഡോ. ആനി ഷീലയും പറഞ്ഞു.
പൊന്നും വിലയുള്ള സ്ഥലം നാടിന്റെ വികസനത്തിനായി വിട്ടുനൽകാൻ മറ്റു പലരും സന്നദ്ധത അറിയിച്ചു. മരട് നഗരസഭ ഉപാധ്യക്ഷൻ ജിൻസൺ പീറ്റർ അധ്യക്ഷത വഹിച്ചു.സ്ഥിരസമിതി അധ്യക്ഷ സുനില സിബി, സിസ്റ്റർ ഡോ.
ആനി ഷീല, നഗരസഭാ കൗൺസിലർ വിജി ജോജോ, സിബി സേവ്യർ, ബേബി പോൾ, എൻ.എക്സ്.ആൻസലം തുടങ്ങിയവർ പ്രസംഗിച്ചു. തുടർപ്രവർത്തനങ്ങൾക്കായി ജിൻസൺ പീറ്ററിന്റെ നേതൃത്വത്തിൽ റോഡ് വികസന സമിതി രൂപീകരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

