കോഴിക്കോട് ∙ മലയാള മനോരമ ഹോർത്തൂസ് കോലായ ചർച്ചയുടെ രണ്ടാം സീസണ് ആവേശോജ്വല തുടക്കം. മലയാള മനോരമയും പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മെറാൾഡയും ചേർന്ന് അവതരിപ്പിക്കുന്ന ഹോർത്തൂസ് സീസൺ–2ലെ ആദ്യവേദിയായിരുന്നു കലാസന്ധ്യ. ‘ഹോർത്തൂസ് കോലായച്ചർച്ച സീസൺ 2’ ചലച്ചിത്രതാരം വിനോദ് കോവൂർ ഉദ്ഘാടനം ചെയ്തു.
കലാസന്ധ്യയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ നിർവഹിച്ചു.
മലയാള മനോരമ സീനിയർ കോഓഡിനേറ്റിങ് എഡിറ്റർ അനിൽ രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു. മെറാൾഡ ജ്വല്ലറി ചെയർമാനും മാനേജിങ് ഡയറക്ടറുുമായ അബ്ദുൽ ജലീൽ എടത്തിൽ, പ്രോവിഡൻസ് സ്കൂൾ സ്റ്റാഫ് സെക്രട്ടറി ജെയ്ഷ ജേക്കബ്, മലയാള മനോരമ ചീഫ് ഓഫ് ബ്യൂറോ ജയൻ മേനോൻ എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന കലോത്സവത്തിൽ ജില്ലയിലെ സ്കൂളുകളിൽ ഏറ്റവും മികച്ച പ്രകടനംം നടത്തിയ പ്രോവിഡൻസ് ഗേൾസ് എച്ച്എസ്എസിനും സിൽവർ ഹിൽസ് എച്ച്എസ്എസിനും പുരസ്കാരം നൽകി.
സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടിയ വിവിധ കലാപരിപാടികളുമായി കുട്ടികൾ അരങ്ങിലെത്തി.
സംസ്ഥാന കലോത്സവത്തിൽ മുന്നിലെത്തിയ ഓരോ കലാകാരനെയും കലാകാരിയേയും ഏറെ അദ്ഭുതത്തോടെയാണ് കാണുന്നത്. എല്ലാവർക്കും ലഭിക്കുന്നതല്ല കല.
വരദാനമായി ലഭിക്കുന്ന കലയെ ജീവിതകാലം മുഴുവൻ പരിപോഷിപ്പിക്കുകയെന്നത് ഓരോ കലാകാരന്റെയും ചുമതലയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന നിലയിൽ ഇത്തവണ സംസ്ഥാന കലോത്സവവേദിയിൽ പോകാനും പ്രകടനങ്ങൾ കാണാനും കഴിഞ്ഞു.
നിരന്തരമായ പരിശീലനത്തിലൂടെയാണ് ഓരോ വിദ്യാർഥിയും സംസ്ഥാന കലോത്സവത്തിൽ നേട്ടം കൊയ്യുന്നത്. ഇതിനുപിന്നിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്ക് വലുതാണെന്നും അവർ പറഞ്ഞു.
മില്ലി മോഹൻ
കലയെ ലഹരിയാക്കിമാറ്റാൻ വിദ്യാർഥികൾക്കു കഴിയണം.
ദൈവം മണൽത്തരികൾ എടുത്തെറിഞ്ഞ് മനുഷ്യരെ സൃഷ്ടിച്ചപ്പോൾ ദൈവത്തിന്റെ കയ്യിൽപറ്റിപ്പിടിച്ച മണൽത്തരികളാണ് കലാകാരൻമാരെന്ന് കഥയുണ്ട്. താളം തെറ്റാതെ പാടാനും നൃത്തം ചെയ്യാനും അഭിനയിക്കാനും കഴിയുകയെന്നത് ചിലർക്കു മാത്രമേ സാധിക്കൂ.
കലയെന്നത് ഗ്രേസ് മാർക്കിനു വേണ്ടി മാത്രമാവരുത്. ജീവിതത്തിൽ ഡോക്ടറോ എൻജിനിയറോ ആയി വളർന്നാലും കലയെ കൈവിടരുത്.
കഴിഞ്ഞ 16 വർഷമായി മറിമായത്തിൽ മൊയ്തുവായി അഭിനയിക്കുകയാണ്. ഇനിയൊരു ജൻമം കിട്ടിയാലും അഭിനേതാവായും കലാകാരനായും ജനിക്കണമെന്നാണ് ആഗ്രഹം.
കഴിഞ്ഞ ദിവസം ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഒരമ്മയെയും കുട്ടിയെയും പരിചയപ്പെട്ടു. അമിതമായ മൊബൈൽ ഉപയോഗം കാരണം ബുദ്ധിപരമായ വെല്ലുവിളി നേരിടുകയാണ് ആ കുട്ടി.
ആരോടും മിണ്ടാട്ടമില്ല. സ്ക്രീൻ ടൈം പരമാവധി കുറച്ച് പഠനത്തിലും കലാകായിക രംഗങ്ങളിലും മുഴുകാൻ കുട്ടികൾ തയാറാവണം.
വിനോദ് കോവൂർ
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

