എറണാകുളം∙ റിപ്പബ്ലിക് വാർഷിക ദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിൽ 32 കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. പാഴ്സൽ എടുക്കാൻ വന്ന അസാം സ്വദേശി സദ്ദാം ഹുസൈൻ (28) നെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
വൈകിട്ട് നാലു മണിയോടെ കേരള റെയിൽവേ പൊലീസും ആർപിഎഫും നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്.
പാഴ്സൽ ഓഫിസ് വഴി മറ്റ് സംസ്ഥാനങ്ങളിൽ നിന്നു വരുന്ന പാഴ്സലുകൾ വേണ്ട രീതിയിൽ പരിശോധിക്കാനുള്ള സംവിധാനം ഇല്ലാത്തതാണ് ഇത്തരത്തിലുള്ള ഉത്പന്നങ്ങൾ കയറ്റിവിടുന്നതിന് കാരണം.
തുടർന്നും ശക്തമായ പരിശോധനകൾ ഉണ്ടാകുമെന്നു പൊലീസ് അറിയിച്ചു. എറണാകുളം റെയിൽവേ പൊലീസ് സബ് ഇൻസ്പെക്ടർമാരായ ഇ.കെ.അനിൽകുമാർ, സാജു പോൾ, പൊലീസ് ഉദ്യോഗസ്ഥരായ ഡിനിൽ.കെ.വി, തോമസ്.കെ.ബി, ഷഹേഷ്.ആർ, ഫ്രാൻസിസ്, ആർപിഎഫ് ഉദ്യോഗസ്ഥൻ ജോസഫ് എന്നിവർ നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

