ഡിറ്റർജന്റ് പൗഡറും ഒരു സ്പൂൺ ഉപ്പും ചേര്‍ത്ത് കുക്കര്‍ വൃത്തിയാക്കാം. ഇവ രണ്ടും ക്ലീനിംഗ് ഏജന്റുകളായി പ്രവർത്തിക്കും.
ഇത് എങ്ങനെ ഉപയോഗിക്കാമെന്ന് ഘട്ടം ഘട്ടമായി നോക്കാം. കുക്കർ ശരിയായി വൃത്തിയാക്കിയില്ലെങ്കിൽ, അടിഭാഗത്ത് കറുത്ത കറ അടിഞ്ഞുകൂടാൻ തുടങ്ങും.
ഉരുളക്കിഴങ്ങ് പാകം ചെയ്യാനായി കുക്കർ സ്ഥിരമായി ഉപയോഗിക്കുന്നതും കറുത്ത പാടുകൾക്ക് കാരണമാകും. പല തവണ ഉരച്ചു കഴുകിയിട്ടും ഈ കറ പോകുന്നില്ലെങ്കിൽ, ഈസിയായി ഇത് മാറ്റാനുള്ള ഒരു സൂത്രമുണ്ട്. കുക്കർ വൃത്തിയാക്കാൻ ഒരു സ്പൂൺ ഡിറ്റർജന്റ് പൗഡറും ഒരു സ്പൂൺ ഉപ്പും ആവശ്യമാണ്.
ഇവ രണ്ടും ക്ലീനിംഗ് ഏജന്റുകളാണ്. ഇത് എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.
ആദ്യം കുക്കറിൽ വെള്ളം നിറച്ച് അടുപ്പിൽ വെച്ച് ചൂടാക്കുക. ഇനി ഈ വെള്ളത്തിലേക്ക് ഡിറ്റർജന്റ് പൗഡറും ഉപ്പും ചേർക്കുക.
കുക്കറിൽ കറ കൂടുതലുണ്ടെങ്കിൽ ഈ മിശ്രിതത്തിലേക്ക് ഒരു പകുതി നാരങ്ങയുടെ നീരും ചേർക്കാം. ഈ മിശ്രിതം 2-3 തവണ തിളപ്പിക്കുക.
ഇനി വെള്ളം ചെറുതായി തണുക്കാൻ അനുവദിക്കുക. ശേഷം, ഒരു സ്ക്രബ്ബർ ഉപയോഗിച്ച് കുക്കർ നന്നായി ഉരച്ച് കഴുകുക.
തുടർന്ന് ശുദ്ധമായ വെള്ളത്തിൽ കഴുകിയെടുക്കാം. ഇതോടെ കരിപിടിച്ച കുക്കർ വെട്ടിത്തിളങ്ങുന്നത് കാണാം.
മഞ്ഞൾ, മസാലകൾ, എണ്ണ എന്നിവയുടെ ഉപയോഗം കാരണം കുക്കറിൽ കറ പിടിക്കുന്നത് സാധാരണയാണ്. ഈ കറകൾ നീക്കം ചെയ്യാൻ വളരെ പ്രയാസമാണ്.
എന്നാൽ, ഈ സൂത്രം ഉപയോഗിച്ച് നിങ്ങളുടെ സമയവും അധ്വാനവും ലാഭിക്കാം. ഈ വിദ്യ ഉപയോഗിച്ച് കുക്കർ മാത്രമല്ല, മറ്റ് പാത്രങ്ങളും എളുപ്പത്തിൽ വൃത്തിയാക്കാം.
ഈ ക്ലീനിംഗ് ട്രിക്ക് ഉറപ്പായും പരീക്ഷിച്ച് നോക്കൂ. ഫലം നിങ്ങളെ അത്ഭുതപ്പെടുത്തും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

