നിങ്ങൾ ഇന്ന് വലിച്ചത് 3.4 സിഗരറ്റ്!…* ഒരാഴ്ചയിൽ 23.8 സിഗരറ്റ്, ഒരു മാസം 102 സിഗരറ്റ്…
ഇതു വായിച്ചു ചെറിയൊരു പേടി കറുത്ത പുകയായി നിങ്ങളെ വന്നു മൂടുന്നതു പോലെ തോന്നുന്നുണ്ടോ? തോന്നിയാലും ഇല്ലെങ്കിലും നമ്മുടെ ജീവിതം ഇപ്പോഴൊരു പുകച്ചുരുളിനുള്ളിലാണ്. രാജ്യത്തെ മറ്റു പ്രധാന നഗരങ്ങളെ പോലെ കൊച്ചിയിലെ വായു നിലവാര സൂചികയും (എയർ ക്വാളിറ്റി ഇൻഡക്സ്– എക്യുഐ) അപകടകരമായ രീതിയിലേക്കു നീങ്ങുകയാണെന്നാണു റിപ്പോർട്ടുകൾ.
2020നെ അപേക്ഷിച്ച് 5 വർഷങ്ങൾക്കുള്ളിൽ കൊച്ചി നഗരത്തിലെ എക്യുഐ വലിയ തോതിൽ ഉയർന്നിട്ടുണ്ട്; വർധന പ്രതിവർഷം 18% എന്ന തോതിൽ.
തണുത്ത കാലാവസ്ഥ സാഹചര്യം മൂലം നവംബർ മുതൽ മാർച്ച് വരെയുള്ള കാലത്തു വായു മലിനീകരണം കൂടുന്നതു പതിവാണ്. കഴിഞ്ഞ വർഷം നവംബർ മുതലുള്ള കാലത്താണു കൊച്ചിയിൽ വായു മലിനീകരണം ഏറ്റവും രൂക്ഷമായതും.
ഡിസംബറിൽ ശരാശരി 164 ആയിരുന്നു കൊച്ചിയിലെ വായു നിലവാര സൂചിക. (*അവലംബം: AQI.com)
പൊടിയും പുകയും: സിഗരറ്റ് വലിയും
ശ്വസന വായുവിലൂടെ നമ്മുടെ ശ്വാസകോശത്തിന് അകത്തെത്തുന്ന 2.5 മൈക്രോമീറ്ററും അതിനു താഴെയും വ്യാസമുള്ള പൊടി പടലങ്ങളെ (പിഎം 2.5) സിഗരറ്റ് പുകയുമായി താരതമ്യപ്പെടുത്തിയാണ്, പ്രതിദിനം 3.4 സിഗരറ്റ് വലിക്കുന്നതിനു തുല്യമായ പൊടി നമ്മുടെ ശ്വാസകോശത്തിലെത്തുന്നുവെന്നു വിലയിരുത്തുന്നത്.
പിഎം 2.5 വിഭാഗത്തിൽപെടുന്ന പൊടിയുടെ അളവ് ഒരു ഘനമീറ്ററിൽ 22 മൈക്രോഗ്രാമിലും കൂടുതലാണെങ്കിൽ, 24 മണിക്കൂർ ആ വായു ശ്വസിക്കുന്നത് ഒരു സിഗരറ്റ് വലിക്കുന്നതിനു തുല്യമായി കരുതാം. കൊച്ചി നഗരത്തിലെ പിഎം 2.5ന്റെ അളവ് 41 മൈക്രോഗ്രാം മുതൽ 136 മൈക്രോഗ്രാം വരെയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

