പുതിയതെരു ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ പിടിയിലായ തമിഴ്നാട് സ്വദേശി ജില്ലാ ആശുപത്രി ട്രോമാ കെയർ യൂണിറ്റിന്റെ കാബിൻ ചില്ലുകൾ അടിച്ചുതകർത്തു; പൊലീസ് ജീപ്പിന്റെ ചില്ലും തലകൊണ്ട് ഇടിച്ചുപൊട്ടിച്ചു. കാട്ടാമ്പള്ളി ആയുർവേദാശുപത്രിക്കു സമീപത്തെ ഫാത്തിമ ക്വാർട്ടേഴ്സിൽ താമസിക്കുന്ന തിരുനെൽവേലി സ്വദേശി എം.പരമശിവമാണ് (30) പരാക്രമം കാട്ടിയത്.
കഴിഞ്ഞദിവസം കാട്ടാമ്പള്ളിയിൽ ബന്ധുവീട്ടിലെത്തിയ പതിനൊന്നുവയസ്സുകാരിയെ ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണു പരാതി.
നിലവിളിച്ച് ഓടിരക്ഷപ്പെട്ട പെൺകുട്ടി അയൽവാസികളെ അറിയിച്ചു.
നാട്ടുകാർ തടഞ്ഞുവച്ച ഇയാളെ വളപട്ടണം പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് പൊലീസ് ജീപ്പിന്റെ ചില്ല് തലകൊണ്ട് ഇടിച്ചുപൊട്ടിച്ചത്.
വൈദ്യപരിശോധനയ്ക്കു ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴും പരാക്രമം തുടരുകയായിരുന്നു.
ആശുപത്രിയിൽ നാശനഷ്ടം വരുത്തിയതിന് സൂപ്രണ്ട് ഡോ. എം.കെ.ഷാജിന്റെ പരാതിയിൽ സിറ്റി പൊലീസ് കേസെടുത്തു.
പെൺകുട്ടിയെ ശല്യം ചെയ്തതിന് വളപട്ടണം പൊലീസ് പോക്സോ കേസെടുത്തു. ജീപ്പിന്റെ ചില്ലു തകർത്തതിനും കേസുണ്ട്.
ഇയാൾ ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. റിമാൻഡ് ചെയ്തു.
പ്രതിഷേധിച്ച് ആശുപത്രി സ്റ്റാഫ് കൗൺസിൽ
കണ്ണൂർ ∙ ജില്ലാ ആശുപത്രിയിൽ പരിശോധനയ്ക്കെത്തിച്ച പ്രതി അക്രമം നടത്തിയ സംഭവത്തിൽ സ്റ്റാഫ് കൗൺസിൽ യോഗം പ്രതിഷേധിച്ചു. സെക്രട്ടറി സി.പ്രമോദ്കുമാർ, ഡപ്യൂട്ടി സൂപ്രണ്ട് ഡോ.ഗ്രിഫിൻ സുരേന്ദ്രൻ, അജയ്കുമാർ കരിവെള്ളൂർ, രാജേഷ്കുമാർ കാങ്കോൽ, കെ.സി.സെമിലി, ഷീജ പീതാംബരൻ എന്നിവർ പ്രസംഗിച്ചു. ആശുപത്രിയിലെ പൊലീസ് എയ്ഡ് പോസ്റ്റ് ശക്തിപ്പെടുത്തണമെന്ന് സ്റ്റാഫ് കൗൺസിൽ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

