പീച്ചി ∙ മണലിപ്പുഴയിൽ ജലനിരപ്പ് നേരിയതോതിൽ ഉയർത്തുന്നതിനായി റിവർ സ്ലൂസ് വഴി പീച്ചി ഡാമിൽ നിന്ന് വെള്ളം തുറന്നുവിട്ടു. പുഴയിലെ ജലനിരപ്പിൽ ചിലയിടങ്ങളിൽ കുറവുണ്ടായതിനെ തുടർന്നാണ് പുഴയിലെ വെള്ളത്തിന്റെ അളവ് ക്രമീകരിക്കുന്നതിന് വെള്ളം തുറന്നുവിട്ടത്. പീച്ചി ഡാമിൽ ഇന്നലത്തെ ജലനിരപ്പ് 74.39 മീറ്ററാണ്. 42.50 ദശലക്ഷം ഘനമീറ്റർ ജലമാണ് ഇന്നലത്തെ സംഭരണ അളവ്.
പീച്ചി ഡാമിൽ 45 ശതമാനം വെള്ളമുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച ജലനിരപ്പിൽ കുറവില്ല. ജലസേചന ആവശ്യങ്ങൾ കഴിഞ്ഞതിനാൽ പീച്ചിയിലെ വലത് – ഇടത് കരക്കനാലുകൾ അടച്ചു. ഇനി കുടിവെള്ള ആവശ്യത്തിനായി ഫെബ്രുവരി 15ന് ശേഷം കനാലുകൾ തുറക്കാനാണ് ധാരണ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

