
സപ്ലൈകോയിലും, കുടുംബശ്രീയിലും ഉൾപ്പെടെ നിരവധി ജോലി ഒഴിവുകൾ
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിൽ അക്രഡിറ്റഡ് ഓവർസിയർ: വാക്ക് ഇൻ ഇന്റർവ്യൂ 21 ന്
പാലക്കാട് : കോട്ടായി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിൽ അക്രഡിറ്റഡ് ഓവർസിയർ തസ്തികയിൽ കരാർ നിയമനത്തിന് സെപ്റ്റംബർ 21 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യു നടക്കും. യോഗ്യത മൂന്ന് വർഷ പോളിടെക്നിക്ക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ 2 വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഡിപ്ലോമ. യോഗ്യരായവർ മതിയായ രേഖകൾ സഹിതം നേരിട്ട് ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് ഓഫിസ് പ്രവൃത്തി സമയങ്ങളിൽ പഞ്ചായത്ത് ഓഫിസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.
🔹തൊഴിലുറപ്പ് പദ്ധതിയിൽ വാക്ക് ഇൻ ഇന്റർവ്യൂ
കോഴിക്കോട് : അഴിയൂർ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയിൽ നിയമനത്തിന് സെപ്റ്റംബർ 21 ന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ബി.കോം ബിരുദവും പി.ജി.ഡി.സി.എ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അന്നേദിവസം രാവിലെ 10:30 ന് ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റും കോപ്പിയും സഹിതം അഴിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് : 0496 2500101,9496048103.
🔹സപ്ലൈകോ പാഡി പ്രൊക്യോർമെന്റ് അസിസ്റ്റന്റ് നിയമനം
പാലക്കാട് : ജില്ലയിൽ നെല്ല് സംഭരണത്തോടനുബന്ധിച്ച് സപ്ലൈകോ ഫീൽഡ് തലത്തിൽ പാഡി പ്രൊക്യോർമെന്റ് അസിസ്റ്റന്റുമാരെ നിയമിക്കുന്നു.
വി.എച്ച്.എസ്.സി (കൃഷി അല്ലെങ്കിൽ അനുബന്ധ വിഷയം) ആണ് യോഗ്യത. ഇരുചക്ര വാഹനം ഓടിക്കാൻ അറിയാവുന്നവർ, പ്രാദേശിക ഉദ്യോഗാർത്ഥികൾ, സമാന മേഖലയിൽ പ്രവൃത്തിപരിചയം ഉളളവർക്ക് മുൻഗണന. താത്പര്യമുളളവർ വിദ്യാഭ്യാസ യോഗ്യത, വയസ്, ഇരുചക്ര വാഹന ലൈസൻസ്, ആധാർ, മുൻപരിചയം, മേൽവിലാസം, ഇ-മെയിൽ എന്നിവയും ഫോട്ടോ പതിച്ച ബയോഡേറ്റയും സാക്ഷ്യപത്രങ്ങളും സഹിതമുളള അപേക്ഷ സെപ്റ്റംബർ 20 നകം പാലക്കാട് സപ്ലൈകോ പാഡി മാർക്കറ്റിങ് ഓഫിസിൽ നൽകണമെന്ന് പാഡി മാർക്കറ്റിങ് ഓഫിസർ അറിയിച്ചു.
Phone : 0491 2528553.
🔹താത്ക്കാലിക നിയമനം
കോഴിക്കോട് : ചടയമംഗലം ബ്ലോക്കിൽ നടപ്പിലാക്കുന്ന കുടുംബശ്രീ മൈക്രോ എന്റർപ്രൈസ് പദ്ധതിയുടെ ഭാഗമായി എം ഇ ആർ സിയിൽ അക്കൗണ്ടന്റ് തസ്തികയിൽ താത്ക്കാലിക നിയമനം നടത്തും. ചടയമംഗലം ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗങ്ങൾ, കുടുംബാംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. യോഗ്യത: എം കോം, ടാലി. വെളളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, കുടുംബശ്രീ CDS ചെയർപേഴ്സന്റെ സാക്ഷ്യപത്രവും സഹിതം സെപ്റ്റംബർ 25ന് വൈകിട്ട് അഞ്ചിനകം
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കുടുംബശ്രീ, സിവിൽസ്റ്റേഷൻ പി ഒ., കൊല്ലം – 691003 വിലാസത്തിൽ ലഭിക്കണം.
🔹അഡീഷണൽ ഫാക്കൽറ്റി നിയമനം
പത്തനംതിട്ട ജില്ലയിലെ ബ്ലോക്ക്പഞ്ചായത്തുകളിൽ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ പദ്ധതിയിൽ അഡീഷണൽ ഫാക്കൽറ്റി നിയമനം. ജില്ലയിലെ ബ്ലോക്ക്പഞ്ചായത്തുകളിൽ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ പദ്ധതിയുടെ 2022- 23 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ രൂപീകരിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെന്ററിലേക്ക് ആവശ്യമായ അഡീഷൺ ഫാക്കൽറ്റിയെ തെരഞ്ഞെടുക്കുന്നതിന് അയൽക്കൂട്ട അംഗം/ഓക്ലിലറി ഗ്രൂപ്പ് അംഗം ആയവരിൽ നിന്നും നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അഭിമുഖം ഒക്ടോബർ നാലിന്
യോഗ്യതകൾ
അപേക്ഷക കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമോ,ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. യോഗ്യത : MSW / MBA(HR) / MA socciology/Development Studies പ്രവൃത്തി പരിചയം : മൂന്ന് വർഷം.
പ്രായപരിധി: 10/1/2023 ന് 40 വയസ് കഴിയാൻ പാടില്ല. ഒഴിവുകളുടെ എണ്ണം 6 അപേക്ഷകൾ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ നിന്ന് നേരിട്ടോ www.kudumbashree.org എന്ന വെബ്സൈറ്റിൽ നിന്നോ ലഭിക്കും.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 25ന് വൈകുന്നേരം 5 മണി വരെ. ജില്ലാ മിഷൻ കോഓർഡിനേറ്റർ, പത്തനംതിട്ട ജില്ലയുടെ പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണം
പൂരിപ്പിച്ച അപേക്ഷക്കൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, അയൽക്കൂട്ടാംഗം/ഓക്സിലറി അംഗം എന്നിവ തെളിയിക്കുന്ന രേഖകൾ, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ഡിമാന്റ് ഡ്രാഫ്റ്റും ഉള്ളടക്കം ചെയ്യണം. ഉദ്യോഗാർഥി അപേക്ഷാ ഫോറം പൂരിപ്പിച്ച് നിർദ്ദിഷ്ട സ്ഥലത്ത് ബന്ധപ്പെട്ട അയൽക്കൂട്ടത്തിന്റെ സെക്രട്ടറി/പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയ ശേഷം,.
എ.ഡി.എസ്. ചെയർപേഴ്സൺ/സെക്രട്ടറിയുടെ സാക്ഷ്യപ്പെടുത്തൽ വാങ്ങി, സി.ഡി.എസ് ചെയർപേഴ്സണിന്റെ/സെക്രട്ടറിയുടെ മേലൊപ്പോടുകൂടി കുടുംബശ്രി ജില്ലാ മിഷൻ കോഓർഡിനേറ്റർക്ക് നേരിട്ടോ തപാൽ മുഖേനയോ സെപ്റ്റംബർ 25 ന് വൈകുന്നേരം 5 ന് മുമ്പായി സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കുന്ന കവറിനു മുകളിൽ ബ്ലോക്ക് പഞ്ചായത്തുകളിൽ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ പദ്ധതിയിൽ അഡീഷണൽ ഫാക്കൽറ്റി അപേക്ഷ എന്ന് രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷകൾ അയക്കേണ്ട വിലാസം: ജില്ലാ മിഷൻ കോഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ മൂന്നാം നില, കളക്ടറേറ്റ്, പത്തനംതിട്ട.
Phone :0468 2221807
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]