ശ്രീകണ്ഠപുരം∙ വീട് സ്വപ്നം കാണാൻപോലും കഴിയാതിരുന്ന 170 കുടുംബങ്ങളുടെ ആഗ്രഹമാണ് ശ്രീകണ്ഠപുരത്തെ കെ.പി.റഷീദ് (54) യാഥാർഥ്യമാക്കിയത്. ലൈഫ് മിഷനിൽ വീട് അനുവദിക്കപ്പെട്ടിട്ടും ഭൂരഹിതരായതിനാൽ ലഭിക്കാതെ വിഷമാവസ്ഥയിലായ 170 കുടുംബങ്ങൾക്ക് റഷീദിന്റെ പരിശ്രമം തണൽ പകർന്നു.
ഭൂവുടമകളെ കണ്ട് അഞ്ചോ പത്തോ സെന്റ് ഭൂമി ദാനം ചെയ്യാൻ ആവശ്യപ്പെട്ടാണ് റഷീദ് ഭൂമി കണ്ടെത്തിയത്.
അടിസ്ഥാനാവശ്യങ്ങൾക്കായി നൽകുന്ന സ്ഥായിയായ ദാനം എക്കാലവും നിലനിൽക്കുന്ന പുണ്യകർമമാണെന്ന് ഭൂവുടമകളെ ബോധ്യപ്പെടുത്തും. ഉദാരമതികളുടെ നിർലോഭമായ പിന്തുണയാണ് റഷീദിനു ലഭിച്ചത്.
17 പേർ സഹായം നൽകി. സൗജന്യമായി 6.5 ഏക്കർ ഭൂമി നൽകിയവരുണ്ട്.
ലൈഫ്മിഷൻ ഭവനപദ്ധതികൾ പലതും ഭൂമിയുടെ ലഭ്യതക്കുറവ് കാരണം നഷ്ടപ്പെട്ടു പോകുന്നത് ശ്രദ്ധയിൽപെട്ടപ്പോഴാണ് റഷീദ് ഉദാരമതികളെ തേടിയിറങ്ങിയത്.
ജാതി – മത ഭേദമെന്യേ എല്ലാവർക്കും ഭൂമി ലഭ്യമാക്കിയിട്ടുണ്ട്. ഇപ്പോൾ, വീട് നൽകുന്നതിന് ഭൂമിതേടി ലൈഫ് മിഷൻ ഉദ്യോഗസ്ഥരും തദ്ദേശസ്ഥാപന അധികൃതരും റഷീദിനെ തേടിയെത്തുന്നു.
കണ്ണൂർ കോർപറേഷൻ, തളിപ്പറമ്പ്, ശ്രീകണ്ഠപുരം നഗരസഭകൾ, 14 പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് റഷീദ് വീടൊരുക്കാൻ ഭൂമി സംഘടിപ്പിച്ചുകൊടുത്തത്. 170 കുടുംബങ്ങൾക്ക് വീടെന്ന സ്വപ്നം നിറവേറ്റാൻ ഇതുവഴിയൊരുക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

