കൊല്ലം ∙ പോളയത്തോട് റെയിൽവേ മേൽപാലത്തിന്റെ നിർമാണം തുടങ്ങുന്നു. ഇതുമായി ബന്ധപ്പെട്ടു പോളയത്തോട് ലവൽ ക്രോസ് 23 മുതൽ പൂർണമായും അടച്ച്, ഗതാഗത നിരോധനം ഏർപ്പെടുത്തുമെന്ന് കലക്ടർ എൻ.ദേവിദാസ് അറിയിച്ചു.
ഇരവിപുരം മേൽപാലത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ എത്തിനിൽക്കെ ആണ് പോളയത്തോട്ടിലും പുതിയ മേൽപാലം വരുന്നത്. പൈലിങ് ജോലികൾ കഴിഞ്ഞ ദിവസം തുടങ്ങി.ഏറ്റെടുക്കുന്ന ഭൂമിക്കും പൊളിക്കുന്ന കെട്ടിടങ്ങൾക്കും ഉള്ള നഷ്ടപരിഹാര വിതരണം അന്തിമ ഘട്ടത്തിൽ എത്തിയതോടെയാണ് നിർമാണ നടപടികൾ ആരംഭിക്കുന്നത്.
ഭൂമിക്കും കെട്ടിടങ്ങൾക്കും നഷ്ടപരിഹാരമായി 11.34 കോടി രൂപയും പുനരധിവാസത്തിന് 28.84 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.
ഗേറ്റ് സ്ഥിരമായി അടയ്ക്കുന്നതിന് അനുമതി തേടി നിർവഹണ ഏജൻസിയായ കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ (കെആർഡിസിഎൽ) കലക്ടർക്ക് കത്തു നൽകിയിരുന്നു. കൊച്ചി ആസ്ഥാനമായ സ്കിൽഡ് കൺസ്ട്രക്ഷൻസുമായി മേൽപാലം നിർമാണത്തിന് കെആർഡിസിഎൽ 24 കോടിയുടെ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.
അപ്രോച്ച് റോഡ് ഉൾപ്പെടെ 400 മീറ്റർ ആണു നീളം. വീതി 10.5 മീറ്റർ.
ഒരുവശത്ത് 1.5 മീറ്റർ വീതിയിൽ നടപ്പാത ഉണ്ടാകും. 18 മാസമാണു നിർമാണ കാലാവധി.
ഗതാഗത ക്രമീകരണം
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

