റാന്നി ∙ വേനൽക്കാലത്ത് നിറയുന്ന മണൽ പുറ്റുകൾ പമ്പാനദിക്കു ഭീഷണി. ഇതേ സ്ഥിതി തുടർന്നാൽ മറ്റൊരു വരട്ടാറായി പമ്പാനദി മാറാൻ അധിക കാലം കാത്തിരിക്കേണ്ടതില്ല. അനിയന്ത്രിതമായ മണൽ വാരലാണ് പമ്പയ്ക്ക് ആദ്യം കെണിയായത്.
ആറിന്റെ അടിത്തട്ടുകൾ വൻതോതിൽ താഴ്ന്നതോടെ ചെളിയാണു ശേഷിച്ചത്. കടവുകളിൽ ഇറങ്ങുമ്പോൾ ചെളിയാണു തെളിഞ്ഞിരുന്നത്.
2018 ഓഗസ്റ്റ് 15ന് ഉണ്ടായ പ്രളയത്തിലും അതിനു ശേഷമുണ്ടായ വെള്ളപ്പൊക്കങ്ങളിലും വൻതോതിൽ ചെളിയും മണലും ആറിന്റെ അടിത്തട്ടുകളിൽ അടിഞ്ഞിരുന്നു.
ഇതോടെ ജല സംഭരണ ശേഷി കുറഞ്ഞു. ജല നിരപ്പ് താഴുമ്പോൾ പമ്പ മെലിഞ്ഞുണങ്ങി.
പിന്നാലെ അടിത്തട്ടിൽ അടിഞ്ഞിരിക്കുന്ന ചെളികളിൽ പുല്ല് വളരുകയാണ്. ആറിന്റെ അടിത്തട്ട് പുറമേ കാണാത്ത വിധത്തിലാണു പലയിടത്തും പുല്ല് വളരുന്നത്.
മണൽപുറ്റുകൾ ആറിനു ഭീഷണിയായിട്ടു വർഷങ്ങളായിട്ടും നദീ സംരക്ഷണത്തിനു പദ്ധതികളില്ല. മുക്കം കടവ് മുതൽ മുകളിലേക്കാണു കൂടുതൽ മണൽപുറ്റുകളുള്ളത്. പരുവ മഹാദേവ ക്ഷേത്ര കടവിനു സമീപം രണ്ടിടത്താണ് ആറിന്റെ മധ്യത്തിൽ തുരുത്തുകളുള്ളത്.
അത്തിക്കയം പാലത്തിന്റെ താഴ്ഭാഗം നിറയെ പുറ്റാണ്.
വാഴക്കുന്നം നീർപ്പാലത്തിനു താഴെ ആറിന്റെ വീതി 50 മീറ്ററോളമായി ചുരുങ്ങി. ബാക്കി ഭാഗങ്ങളിൽ നിറയെ മണൽപുറ്റുകളാണ്.
ഇതിൽ മരങ്ങളും വളരുന്നു. പ്രളയത്തിനു പിന്നാലെ ആറ്റിൽ അടിഞ്ഞ ചെളിയും മണലും പുറ്റുകളും നീക്കാൻ ജലവിഭവ വകുപ്പ് പദ്ധതി ആവിഷ്കരിച്ചിരുന്നു. ഏതാനും കടവുകളിൽ മണ്ണു മാന്തി ഉപയോഗിച്ചു പണികൾ നടത്തിയെങ്കിലും പൂർത്തിയായില്ല.
വാരിയിട്ട മണലും ചെളിയും കാടു മൂടിക്കിടക്കുകയാണ്.
ശാസ്ത്രീയമായ പഠനത്തിലൂടെ ഇതിനു പരിഹാരം കാണാൻ ജലവിഭവ വകുപ്പ് തയാറായില്ലെങ്കിൽ പുണ്യ നദിയായ പമ്പ അന്യമാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

