തിരുമാറാടി∙ പഞ്ചായത്തിൽ വെട്ടിമൂടിനു സമീപം പുത്തൻകുളങ്ങര കോളനിയിലെ സാംസ്കാരിക നിലയം അടച്ചു പൂട്ടിയ നിലയിൽ. ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് 2023–ൽ ആണ് സാംസ്കാരിക നിലയം നിർമാണം പൂർത്തിയാക്കിയത്.
വിജ്ഞാൻവാടിയും സാംസ്കാരിക നിലയവും ഒരുമിച്ചാണ് പ്രവർത്തിച്ചിരുന്നത്. ബ്ലോക്ക് പഞ്ചായത്താണ് പട്ടികജാതി ഫണ്ടിൽ നിന്നു വിജ്ഞാൻവാടിക്ക് തുക അനുവദിക്കേണ്ടത്.
പട്ടികജാതിക്കാർക്ക് കംപ്യൂട്ടർ സാക്ഷരത ഉറപ്പാക്കുന്നതിന് ആരംഭിച്ച പദ്ധതിയാണിത്.
ഒലിയപ്പുറത്ത് പ്രവർത്തിച്ചിരുന്ന വിജ്ഞാൻവാടിയാണ് കൂടുതൽ സൗകര്യത്തിനായി പുത്തൻകുളങ്ങര കോളനിയിലെ സാംസ്കാരിക നിലയത്തിലേക്ക് മാറ്റിയത്. 2024 മാർച്ചിനു ശേഷം പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് തുക അനുവദിക്കാത്തതോടെ വിജ്ഞാൻവാടിയിലെ ജീവനക്കാരിക്ക് ശമ്പളം ലഭിക്കാതായി. തുടർന്ന് വിജ്ഞാൻവാടി അടച്ചിടേണ്ടി വന്നു.
ഇതോടെ സാംസ്കാരിക നിലയവും പ്രവർത്തിക്കാതായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

