പെരുമ്പിലാവ് ∙ ഒറ്റപ്പിലാവ് പാടശേഖരത്തിൽ നെല്ലിന് വെള്ളം പമ്പു ചെയ്തിരുന്ന മോട്ടറിന്റെ പൈപ്പുകൾ സാമൂഹികവിരുദ്ധർ മുറിച്ചുമാറ്റി. ബുധൻ രാത്രി തോട്ടിൽ നിന്നു പാടത്തേക്കു ജലസേചനം നടന്നുകൊണ്ടിരുന്ന സമയത്താണു സംഭവം. പൈപ്പിൽ നിന്നുള്ള ജലപ്രവാഹം നിലച്ചത് ശ്രദ്ധയിൽപെട്ട
കർഷകർ പാടത്ത് എത്തി പരിശോധിച്ചപ്പോഴാണു പൈപ്പുകൾ മുറിച്ചത് അറിഞ്ഞത്. അപ്പോൾ മോട്ടറുകൾ പ്രവർത്തിക്കുന്ന നിലയിലായിരുന്നു.
മാനംകണ്ടത്ത് ഷംസു, മണ്ടകത്തിങ്കൽ മണികണ്ഠൻ, മണ്ടത്തിങ്കൽ വിശ്വംഭരൻ എന്നിവരുടെ പൈപ്പുകളാണു കേടുവരുത്തിയത്.ഒറ്റപ്പിലാവ് മുട്ടിപ്പാലം തടയണ പുനർനിർമാണത്തിനായി പൊളിച്ചു മാറ്റിയതോടെ ഈ പാടശേഖരത്തിലെ കൃഷി പ്രതിസന്ധിയിലാണ്. തണത്തറ തോട്ടിലെ വെള്ളം മാത്രമാണ് ഇവിടെ ആശ്രയം. കർഷകരുടെ ആവശ്യപ്രകാരം താൽക്കാലിക ബണ്ടു നിർമിച്ചു വെള്ളം കെട്ടിനിർത്തിയാണു കൃഷി നടത്തുന്നത്.
അന്തരീക്ഷത്തിൽ ചൂട് കൂടിയതോടെ തോട്ടിലെ വെള്ളം വറ്റിക്കൊണ്ടിരിക്കുകയാണ്. തോട് വറ്റിയാൽ സമീപപ്രദേശങ്ങളിലെ കിണറുകളിൽ വെള്ളം വറ്റുമെന്ന ആശങ്ക നാട്ടുകാരിൽ ചിലർ കൃഷിക്കാരുമായി പങ്കുവച്ചിരുന്നു. കൃഷിക്ക് വെള്ളം ഉപയോഗിക്കുന്നതോടെ തോട് അതിവേഗം വറ്റിവരളും എന്ന ആശങ്കയാണു സംഭവത്തിനു പിന്നിലെന്നാണു സൂചന. മുട്ടിപ്പാലം പദ്ധതിക്കു വേണ്ടി പാലവും തടയണയും പൊളിച്ചുമാറ്റി മാസങ്ങൾ പിന്നിട്ടിട്ടും പണി തുടങ്ങിയിട്ടില്ല.
മഴക്കാലം അവസാനിച്ചാൽ നിർമാണം തുടങ്ങുമെന്നായിരുന്നു വാഗ്ദാനം. 2 കോടി രൂപ ചെലവിടുന്ന പദ്ധതിയുടെ കരാർ നടപടികളെല്ലാം പൂർത്തിയായതാണ്. മുട്ടിപ്പാലം പദ്ധതി നിശ്ചലമായതോടെ കടവല്ലൂർ പഞ്ചായത്തിലെ പ്രധാന തോടായ തണത്തറ തോട്ടിലെ വെള്ളം സംബന്ധിച്ചു തർക്കങ്ങൾ മൂർച്ഛിക്കുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

