കൊല്ലം ∙ യുവാവിനെ ഗുരുതരമായി ആക്രമിച്ചു പരുക്കേൽപിച്ച കേസിൽ കാപ്പ പ്രതി പിടിയിൽ. കൊല്ലം ആശ്രാമം ലക്ഷ്മണ നഗർ–31 ശോഭാ മന്ദിരത്തിൽ വിഷ്ണു (മൊട്ട
വിഷ്ണു–32) ആണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. കേസിലെ മറ്റൊരു പ്രതിയായ പട്ടരു വിഷ്ണുവിനെ നേരത്തേ പൊലീസ് പിടികൂടിയിരുന്നു.
കഴിഞ്ഞ വർഷം ജൂലൈ 28നാണു കേസിനാസ്പദമായ സംഭവം. കൊല്ലം ആശ്രാമം സ്വദേശിയായ യുവാവിനേയും സുഹൃത്തിനെയുമാണ് ഇവർ ആക്രമിച്ചു പരുക്കേൽപിച്ചത്.
വിഷ്ണുവിന് ഓടിക്കാൻ കൊടുത്ത ബൈക്ക് യുവാവ് തിരികെ ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിലേക്കു നയിച്ചത്.
ആക്രമണത്തിൽ യുവാവിന്റെ മൂക്ക് പൊട്ടുകയും പല്ല് ഒടിയുകയും ചെയ്തിരുന്നു. പൊലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണു പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
2010 മുതൽ ഇതുവരെ ഇരുപതോളം ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ടെന്നും കാപ്പ നിയമപ്രകാരം ഇയാൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ പുഷ്പകുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ നിയാസ്, ഷൈജു, സിപിഒമാരായ അജയകുമാർ, ഷൈജു എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

