അടിമാലി ∙ പൊലീസ് ഓഫിസർ വ്യാപാരിയുടെ കരണത്ത് അടിച്ചതിൽ വീഴ്ചയുണ്ടെന്ന്, അന്വേഷണം നടത്തിയ മേലുദ്യോഗസ്ഥൻ. എന്നാൽ കോങ്നിസബിൾ കുറ്റകൃത്യം എന്നതിന്റെ പരിധിയിലുള്ള ഗുരുതരമായ കുറ്റകൃത്യം തെളിയാത്തതിനാൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാനാകില്ലെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ 30ന് ബന്ധുവിന്റെ വാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ചതുമായി ബന്ധപ്പെട്ട
പരാതിയിൽ അടിമാലി സ്റ്റേഷനിൽ എത്തിയ വ്യാപാരി പി.ആർ.അനിലിനെ സ്റ്റേഷൻ വളപ്പിൽ എസ്എച്ച്ഒ സി.വി ലൈജുമോൻ കരണത്തടിച്ചിരുന്നു.തുടർന്ന, ഹൃദ്രോഗിയായ അനിൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ഓട്ടമൊബീൽ വർക്ക്ഷോപ് അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റുകൂടിയായ അനിലിനെ പൊലീസ് ഉദ്യോഗസ്ഥൻ കരണത്തടിച്ചതിൽ ശക്തമായ പ്രതിഷേധം നടന്നിരുന്നു. ഇതോടെ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെത്തുടർന്ന് ഇടുക്കി ഡിവൈഎസ്പി നേരിട്ടെത്തി അന്വേഷണം നടത്തി.അനിലിന്റെ മുഖത്തടിച്ചതിൽ എസ്എച്ച്ഒ ലൈജുമോന്റെ ഭാഗത്തു വീഴ്ചയുണ്ടെന്ന് അന്വേഷണത്തിൽ തെളിവുണ്ട്.
ഇതു പ്രകാരം മേൽനടപടി സ്വീകരിക്കുന്നതിനായി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്ന് ഇടുക്കി ഡിവൈഎസ്പി അനിലിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. എന്നാൽ, പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് അനിൽ മുഖ്യമന്ത്രിക്ക് നൽകിയ പരാതിക്ക് മറുപടിയായി ഡിവൈഎസ്പി കത്തിലൂടെ അറിയിച്ചിരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

