കോഴിക്കോട് ∙ ഇന്റർനാഷനൽ ക്വിസിങ് അസോസിയേഷൻ അമൃത വിശ്വ വിദ്യാപീഠവുമായി ചേർന്ന് സംഘടിപ്പിക്കുന്ന സ്റ്റേറ്റ് ക്വിസിങ് ചാംപ്യൻഷിപ്പിന്റെ ജില്ലാതലം സബ് ജൂനിയർ വിഭാഗത്തിൽ അച്യുത് എസ് ഹരി, അദാലിയത്തുൽ സുബൈദ (10000 രൂപ, എയുപി എസ് പന്തീരാങ്കാവ്), ജൂനിയർ വിഭാഗത്തിൽ ബി. ഹിരൺ, ഡി.എച്ച് സൂര്യദേവ് (20000 രൂപ, ജിഎച്ച്എസ്എസ് പെരിങ്ങളം) എന്നിവർ ജേതാക്കൾ.
സബ് ജൂനിയർ വിഭാഗത്തിൽ ഭവൻസ് ചേവായൂർ, ജി എച്ച്എസ്എസ് മെഡിക്കൽ കോളജ് ക്യാമ്പസ്, സെന്റ് ഫ്രാൻസിസ് ഹൈസ്കൂൾ പേരാമ്പ്ര ടീമുകളും, ജൂനിയർ വിഭാഗത്തിൽ ജിഎച്ച് എസ്എസ് മേപ്പയ്യിൽ, ശ്രീ ഗോകുലം പബ്ലിക് സ്കൂൾ, സികെജിഎം എച്ച്എസ്എസ് ചിങ്ങപുരം ടീമുകളും ഫൈനലിൽ കടന്ന് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങൾ നേടി.
ചേവായൂർ ഭവൻസ് വിദ്യാലയത്തിൽ നടന്ന മത്സരത്തിൽ അസിസ്റ്റന്റ് കലക്ടർ ഡോ. എസ് മോഹനപ്രിയ ഐഎഎസ് ക്യാഷ് പ്രൈസും ട്രോഫികളും സമ്മാനിച്ചു.
ഇരു വിഭാഗങ്ങളിലുമായി 64000 രൂപയായിരുന്നു സമ്മാനത്തുക. ഭവൻസ് വൈസ് പ്രിൻസിപ്പൽ കെ.വി സീത, കെഎസ്എഫ്ഇ കോഴിക്കോട് ചീഫ് മാനേജർ ജോജോ തോമസ് എന്നിവർ സംസാരിച്ചു.
ക്യു ഫാക്ടറിയുടെ നേതൃത്വത്തിൽ, ക്വിസ് മാൻ ഓഫ് കേരള സ്നേഹജ് ശ്രീനിവാസും കെ. ദീപക്കും ആണ് മത്സരം നിയന്ത്രിച്ചത്.
14 ജില്ലകളിലെയും ചാമ്പ്യൻമാർ കേരളത്തിന്റെ ഔദ്യോഗിക ക്വിസ് ചാംപ്യൻ സ്കൂൾ പദവിക്കു വേണ്ടി മത്സരിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

