കൊച്ചി ∙ ഇന്റർനാഷനൽ ക്വിസിങ് അസോസിയേഷൻ അമൃത വിശ്വ വിദ്യാപീഠവുമായി ചേർന്ന് സംഘടിപ്പിക്കുന്ന സ്റ്റേറ്റ് ക്വിസിങ് ചാംപ്യൻഷിപ്പിന്റെ ജില്ലാതലം ജൂനിയർ വിഭാഗത്തിൽ കിരൺ തോമസ് ടൈസൺ, നകുൽ എആർ (20000 രൂപ, ഭവൻസ് ഗിരിനഗർ), സബ് ജൂനിയർ വിഭാഗത്തിൽ ഡിലൻ ഡോൺ, പ്രണവ് സന്തോഷ് (10000 രൂപ, ഭവൻസ് എളമക്കര) എന്നിവർ ജേതാക്കൾ. സബ് ജൂനിയർ വിഭാഗത്തിൽ ഭവൻസ് മുൻഷി വിദ്യാശ്രമം, ഭവൻസ് എരൂർ, ഭവൻസ് എളമക്കര ജൂനിയർ വിഭാഗത്തിൽ ഭവൻസ് തിരുവാംകുളം, ഭവൻസ് എളമക്കര, ഭവൻസ് ഗിരി നഗർ ടീമുകളും ഫൈനലിൽ കടന്ന് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങൾ നേടി.
ഇടപ്പള്ളി അൽ അമീൻ പബ്ലിക് സ്കൂളിൽ വച്ച് നടന്ന മത്സരത്തിൽ എറണാകുളം സൗത്ത് അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ പി രാജ് കുമാർ, കുസാറ്റ് എമിരറ്റസ് പ്രഫസർ അമ്പാട് വിജയകുമാർ എന്നിവർ ചേർന്ന് ക്യാഷ് പ്രൈസും ട്രോഫികളും സമ്മാനിച്ചു.
കെഎസ്എഫ്ഇ എറണാകുളം ചീഫ് മാനേജർ കെ സജി ജോസഫ്, ഐക്യുഎ എറണാകുളം ജില്ലാ കോഓർഡിനേറ്റർ കെ. ഗോപിക, അൽ അമീൻ പബ്ലിക് സ്കൂൾ വൈസ് പ്രിൻസിപ്പൽ ഷിബി മരക്കാർ, അമൃത ന്യൂസ് സെൻട്രൽ കേരള ചീഫ് ശ്രീജിത്ത് എം നായർ എന്നിവർ സംസാരിച്ചു.
14 ജില്ലകളിലെയും ജേതാക്കൾ കേരളത്തിന്റെ ഔദ്യോഗിക ക്വിസ് ചാംപ്യൻ സ്കൂൾ പദവിക്കു വേണ്ടി മത്സരിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

