കോട്ടയം ∙ ഇന്റർനാഷനൽ ക്വിസിങ് അസോസിയേഷൻ അമൃത വിശ്വ വിദ്യാപീഠവുമായി ചേർന്ന് സംഘടിപ്പിക്കുന്ന സ്റ്റേറ്റ് ക്വിസിങ് ചാംപ്യൻഷിപ്പിന്റെ ജില്ലാതലം ജൂനിയർ വിഭാഗത്തിൽ കാർത്തിക് പി, ശരൺ കെന്നഡി (20000 രൂപ, ഇമ്മാനുവൽ എച്ച്എസ്എസ് കോതനല്ലൂർ), സബ് ജൂനിയർ വിഭാഗത്തിൽ ജേക്കബ് എബ്രഹാം കൊച്ചേക്കൻ, അഭിറാം എം ആനന്ദ് (10000 രൂപ, ഭവൻസ് ന്യൂസ് പ്രിന്റ് വിദ്യാലയം) എന്നിവർ ജേതാക്കൾ.
സബ് ജൂനിയർ വിഭാഗത്തിൽ സെന്റ് തെരേസാസ് എച്ച്എസ് വാഴപ്പള്ളി, ശ്രീ സരസ്വതി വിദ്യാ മന്ദിർ, ജൂനിയർ വിഭാഗത്തിൽ എച്ച് എസ്എസ് & വിഎച്ച്എസ്എസ് ബ്രഹ്മമംഗലം, സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ ആനക്കൽ, വിവേകാനന്ദ വിദ്യാ മന്ദിർ ടീമുകളും ഫൈനലിൽ കടന്ന് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങൾ നേടി.
ബേക്കർ മെമ്മോറിയൽ ഗേൾസ് എച്ച്എസ് സ്കൂളിൽ വച്ച് നടന്ന മത്സരത്തിൽ മലയാള മനോരമ ചീഫ് സബ് എഡിറ്റർ അബ്ദുൽ ജലീൽ, ബേക്കർ മെമ്മോറിയൽ ഗേൾസ് എച്ച് എസ് എസ് വൈസ് പ്രിൻസിപ്പൽ ബിനു വർഗീസ് എന്നിവർ ക്യാഷ് പ്രൈസും ട്രോഫികളും സമ്മാനിച്ചു. ഇരു വിഭാഗങ്ങളിലുമായി 64000 രൂപയായിരുന്നു സമ്മാനത്തുക.
ക്യു ഫാക്ടറിയുടെ നേതൃത്വത്തിൽ,ക്വിസ്മാൻ സ്നേഹജ് ശ്രീനിവാസ്, ദീപക് കെ എന്നിവരാണ് മത്സരം നിയന്ത്രിച്ചത്. 14 ജില്ലകളിലെയും ജേതാക്കൾ കേരളത്തിന്റെ ഔദ്യോഗിക ക്വിസ് ചാംപ്യൻ സ്കൂൾ പദവിക്കു വേണ്ടി മത്സരിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

