ഇന്ത്യക്കാർ പലപ്പോഴും അവഗണിക്കുന്ന 5 ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ച് നിങ്ങളറിയുക. വിവരാവകാശം, അറസ്റ്റിൽ നിന്നുള്ള സംരക്ഷണം, കോടതിയെ സമീപിക്കാനുള്ള അവകാശം, സമത്വം തുടങ്ങിയ അവകാശങ്ങൾ ഉപയോഗിക്കാത്തത് പൗരന്മാർക്ക് വലിയ നഷ്ടങ്ങളുണ്ടാക്കുന്നു.
1950-ൽ ഇന്ത്യന്‍ ഭരണഘടന നിലവിൽ വന്നെങ്കിലും കോടിക്കണക്കിന് ആളുകൾ നിയമ, സാമ്പത്തിക, സാമൂഹിക തലങ്ങളിലെ നഷ്ടം സഹിച്ച് ഇന്നും തങ്ങളുടെ അവകാശങ്ങൾ ഉപയോഗിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഇന്ത്യക്കാർ പലപ്പോഴും അവഗണിക്കുന്ന അഞ്ച് ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ച് അറിയാം. സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് വിവരം നേടാൻ സഹായിക്കുന്ന ശക്തമായ നിയമമാണ് വിവരാവകാശ നിയമം.
നടപടിക്രമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും ഉദ്യോഗസ്ഥരോടുള്ള ഭയവും കാരണം ഇന്ത്യക്കാര്‍ പലരും ഈ നിയമം ഉപയോഗിക്കുന്നില്ല. മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ സുപ്രീം കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കാം.
എന്നാൽ നിയമനടപടികളിലെ കാലതാമസവും ചെലവും കാരണം പലരും ഇതിന് മടിക്കുന്നു. അറസ്റ്റിൻ്റെ കാരണം അറിയാനും, അഭിഭാഷകനെ കാണാനും, 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനുമുള്ള അവകാശം എല്ലാ ഇന്ത്യക്കാര്‍ക്കുമുണ്ട്. എന്നാൽ ഭയവും അറിവില്ലായ്മയും കാരണം നമ്മളില്‍ പലരും ഈ അവകാശം ഉപയോഗിക്കുന്നില്ല.
ഭരണഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരം നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്. എന്നാൽ സ്വാധീനമുള്ളവർ നിയമത്തിന് അതീതരാണെന്ന തെറ്റായ ധാരണ പലർക്കുമുണ്ട്.
ഈ അസമത്വം ചോദ്യം ചെയ്യപ്പെടേണ്ടതാണ്. സമാധാനപരമായി പ്രതിഷേധിക്കാൻ ഭരണഘടന അവകാശം നൽകുന്നുണ്ട്.
എന്നാൽ പൊലീസ് നടപടിയെക്കുറിച്ചുള്ള ഭയവും നിയമപരമായ അറിവില്ലായ്മയും കാരണം പലരും ഇതിൽ നിന്ന് പിന്മാറുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

