പത്തനംതിട്ട∙ തിരുവനന്തപുരം ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെ സൗകര്യാർഥം കെഎസ്ആർടിസി പത്തനംതിട്ട വഴി കുമളിക്കു വാരാന്ത്യ സ്പെഷൽ സൂപ്പർ ഫാസ്റ്റ് സർവീസ് നാളെ തുടങ്ങും. തിരുവനന്തപുരത്തുനിന്നു വൈകിട്ട് 5നു പുറപ്പെടും.
ടെക്നോപാർക്ക്, കഴക്കൂട്ടം, പോത്തൻകോട്, വെഞ്ഞാറമൂട്, കിളിമാനൂർ, ചടയമംഗലം, ആയൂർ, കൊട്ടാരക്കര, അടൂർ,പത്തനംതിട്ട, റാന്നി, എരുമേലി, മുണ്ടക്കയം, വണ്ടിപ്പെരിയാർ വഴി രാത്രി 11.45ന് കുമളി എത്തും. മടക്കയാത്ര തിങ്കളാഴ്ച പുലർച്ചെ 2.30ന് കുമളിയിൽനിന്നു പുറപ്പെട്ട് ഇതേ റൂട്ടിലൂടെ രാവിലെ 9ന് ടെക്നോപാർക്കിൽ എത്തും.
ഇതിനു പുറമേ ടെക്നോപാർക്ക് വഴി പാപ്പനംകോട്– തൊടുപുഴ റൂട്ടിൽ വാരാന്ത്യ സർവീസായി ലോഫ്ലോർ എസി ബസും നാളെ തുടങ്ങുന്നുണ്ട്. വൈകിട്ട് 5.10നു പാപ്പനംകോട്നിന്നു പുറപ്പെടും കുളത്തൂർ, ഭവാനി, വെഞ്ഞാറമൂട് കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, പാലാ വഴിയാണു തൊടുപുഴ എത്തുക.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

