തൊടുപുഴ ∙ ശുദ്ധജല പൈപ്പ് ഇടാനായി വെട്ടിപ്പൊളിച്ച മുട്ടം – ഈരാറ്റുപേട്ട റോഡിലെ പൊടിശല്യം യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
2 വർഷം മുൻപാണ് മീനച്ചിൽ കുടിവെള്ള പദ്ധതിയുടെ ഭാഗമായി റോഡ് വെട്ടിപ്പൊളിച്ചത്. പൊളിച്ച ഭാഗങ്ങൾ പാറപ്പൊടിയും മറ്റും ഉപയോഗിച്ചു നികത്തിയത് നിലവിൽ പഴയപടിയായി.
ഇതോടെ വാഹനങ്ങൾ പോകുമ്പോൾ അമിതമായി പൊടി പറക്കുന്നത് കാൽനടക്കാർക്ക് മാത്രമല്ല വാഹനയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. സമീപത്തെ വീടുകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും റോഡിലെ പൊടിശല്യം വലിയ പ്രശ്നമാണ്.
പെരുമറ്റം മുതൽ കോടതി ജംക്ഷൻ വരെയുള്ള ഒന്നര കിലോമീറ്ററും തോട്ടുങ്കര മുതൽ വള്ളിപ്പാറ വരെയുള്ള ഒന്നര കിലോമീറ്ററുമാണ് റോഡിന്റെ അവസ്ഥ കൂടുതൽ മോശം.
തുടങ്ങനാട്, മുട്ടം ഭാഗത്തേക്കു പോകുന്ന സ്കൂൾ, കോളജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഒട്ടേറെ യാത്രക്കാർക്ക് ആശ്രയമായ റോഡാണിത്. നിലവിൽ റോഡ് തകർന്നതിനെക്കാളും ബുദ്ധിമുട്ട് പൊടി മൂലമാണ്.
വിദ്യാർഥികൾ ഉൾപ്പെടെ പലരും മാസ്ക് ധരിച്ചാണ് ഇതുവഴി സഞ്ചരിക്കുന്നത്. അടിയന്തരമായി റോഡ് റീടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

