പൊറ്റമേൽ കടവ് ∙ ആൾത്താമസമില്ലാത്ത വീടും അതിന്റെ പരിസരത്തെ പറമ്പും വനമായി മാറിയതോടെ റോഡിലേക്കും പടർന്ന കാട് മൂലം പൊറുതി മുട്ടി കഴിയുകയാണ് പൊറ്റമേൽക്കടവിലെ ഒരു കൂട്ടം ആൾക്കാർ. ചെങ്ങന്നൂർ– തോനയ്ക്കാട് – മാവേലിക്കര പാതയിലെ പൊറ്റമേൽക്കടവ്– ചാത്തക്കുറ്റി പാതയിൽ നിന്നും കിഴക്കോട്ടുള്ള ചെറുറോഡാണ് വർഷങ്ങളായി കാടുകയറി കിടക്കുന്നത്.
ഈ പാതയോടു ചേർന്ന് നിരവധി വീട്ടുകാരാണ് തിങ്ങിപ്പാർക്കുന്നത്.
ഈ പാതയ്ക്കു സമീപം ആൾപാർപ്പില്ലാതെ കിടക്കുന്ന രണ്ടരയേക്കർ പുരയിടം കാടും പിടിച്ചു കിടക്കുന്നതാണ് നാട്ടുകാർക്ക് തലവേദ സൃഷ്ടിക്കുന്നത്. രണ്ടു വർഷം മുൻപ് ഇവിടുത്തെ താമസക്കാർ മറ്റൊരു സ്ഥലത്തേക്കു മാറിയതോടെയാണ് ഈ സ്ഥലം കാടുകയറിത്. കാട്ടുപന്നി, കുറുക്കൻ, മരപ്പട്ടി, കാട്ടുപൂച്ച, പെരുമ്പാമ്പ് അടക്കം പാമ്പുകളും ഇവിടം താവളമാക്കി.
രാത്രി ഇവയെ പേടിച്ചു നാട്ടുകാർ സന്ധ്യ കഴിഞ്ഞാൽ വീടിനു പുറത്തിറങ്ങാറില്ല. പ്രദേശത്തു തെരുവുവിളക്കുകളും കുറവാണ്.
സമീപവാസി പുലിയൂർ പഞ്ചായത്ത് അധികൃതർക്ക് ഒരു വർഷം മുൻപ് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തിൽ നിന്നും സ്ഥലമുടമയെ വിവരമറിയിച്ചു.
ഒരാഴ്ചയ്ക്കുള്ളിൽ കാടു വെട്ടിത്തെളിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചിട്ടും ഒരു നടപടിയും നാളിതു വരെ സ്വീകരിച്ചിട്ടില്ല. കാടുപിടിച്ചു കിടക്കുന്ന ഈ റോഡും ആളൊഴിഞ്ഞ സ്ഥലവും വെട്ടിത്തെളിച്ച് പരിസരവാസികൾക്ക് സ്വൈര്യജീവിതം ഉറപ്പാക്കാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

