പോർക്കുളം∙ വെട്ടിക്കടവിൽ നൂറാടി തോട്ടുവരമ്പത്തെ മരങ്ങൾ മുറിച്ചതിൽ പരാതി. തോടിന്റെ ഇരുവശത്തുമുള്ള മരങ്ങളാണ് മുറിച്ചിട്ടുള്ളത്. സംഭവത്തിൽ പരിസ്ഥിതി പ്രവർത്തകർ പരാതിയുമായി രംഗത്തെത്തി.
ഒട്ടേറെ കിളികളുടെ ആവാസ കേന്ദ്രമായ മരങ്ങളാണ് മുറിച്ചതെന്ന് പ്രകൃതി സ്നേഹികൾ ആരോപിച്ചു. എന്നാൽ ബണ്ടിന് ഭീഷണിയായ മരങ്ങളാണ് മുറിച്ചതെന്ന് കോൾപടവ് ഭാരവാഹികൾ പറഞ്ഞു.
മരങ്ങൾ കടപുഴകി വീഴുന്നത് മൂലം വരമ്പുകൾ തകരുകയാണ്.
ഇതു മൂലം കർഷകർ വരമ്പ് അറ്റകുറ്റപ്പണി ചെയ്താണ് കൃഷിയിറക്കുന്നത്. പരാതിയെ തുടർന്ന് പോർക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ.എ.ജ്യോതിഷ്, ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു.
മരം മുറിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിൽ പൊലീസിൽ പരാതി നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

