നെടുങ്കണ്ടം∙ പിറന്നാളിന് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും കാരുണ്യക്കുടുക്ക സമ്മാനം നൽകി ആദിശ്രീ. നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ ആദിശ്രീ.ആർ.നായരാണ് പതിനൊന്നാം പിറന്നാൾ ദിനമായിരുന്ന തിങ്കളാഴ്ച സ്കൂളിലെ 1 മുതൽ 6 വരെ ക്ലാസുകളിലുള്ള മുഴുവൻ കുട്ടികൾക്കും കുടുക്ക നൽകിയത്.
സഹപാഠികളുടെ സമ്പാദ്യ ശീലം വർധിപ്പിക്കുന്നതിനും സഹജീവികൾക്ക് കൈത്താങ്ങാകുന്നതിനും ലക്ഷ്യമിട്ടാണ് കുടുക്ക വിതരണം. സ്കൂളിൽ 360 കുട്ടികളാണുള്ളത്.
ഒരു വർഷത്തിൽ കുട്ടികൾ കുടുക്കയിൽ നിക്ഷേപിക്കുന്ന പണം സ്കൂൾ അധികൃതർ ശേഖരിച്ച് ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും.
അസംബ്ലിയിൽ നടന്ന പരിപാടി നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കൽ ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർപഴ്സൻ കവിത രഞ്ജിത് അധ്യക്ഷത വഹിച്ചു.
വാർഡ് മെംബർ റെജി, പ്രധാനാധ്യാപകൻ സിബി പോൾ എന്നിവർ പ്രസംഗിച്ചു. കുറഞ്ഞ പ്രായത്തിൽ ഏറ്റവും കൂടുതൽ വൃക്ഷത്തൈകൾ നട്ടു പരിപാലിക്കുന്നതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, ഇന്റർനാഷനൽ ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്, അമേരിക്കൻ മെറിറ്റ് കൗൺസിലിന്റെ ദേശീയ അംഗീകാരം, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ ആദിശ്രീക്ക് ലഭിച്ചിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

