തൊടുപുഴ ∙ വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട്ട് ചൊവ്വാഴ്ച രാത്രി നാട്ടിലിറങ്ങിയ നാലു കാട്ടാനകൾ വീടിനു മുകളിലേക്ക് വലിയ മരം മറിച്ചിട്ടു. വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു.
അമയൽതൊട്ടി നരിതൂക്കിൽ ജോണി ആന്റണിയുടെ വീടാണു തകർത്തത്. ജോണിയും ഭാര്യ ആനീസും സ്ഥലത്തുണ്ടായിരുന്നില്ല.
കഴിഞ്ഞ ദിവസം മരം പിഴുതു വീഴ്ത്തി സൗരവേലി തകർത്തു നാട്ടിലിറങ്ങിയ കാട്ടാന ഇപ്പോഴും കൃഷിയിടത്തിലും തേക്കിൻകൂപ്പിലുമായി ചുറ്റി നടക്കുകയാണ്.
കോതമംഗലം ഡിഎഫ്ഒ സൂരജ് ബെൻ ഇന്നലെ മുള്ളരിങ്ങാട്ട് എത്തി. ആന തകർത്ത വീട് നിർമിച്ചുനൽകാമെന്ന് ഉറപ്പു നൽകി.
വന്യമൃഗങ്ങളെ തടയാനുള്ള വേലിക്കു സമീപമുള്ള മരങ്ങൾ മുറിച്ചു മാറ്റാമെന്നും ഡിഎഫ്ഒ അറിയിച്ചതായി വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് അറയ്ക്കത്തോട്ടം പറഞ്ഞു.മുള്ളരിങ്ങാട് വനമേഖലയോടു ചേർന്നുള്ള പ്രദേശത്ത് പശുവിനെ അഴിക്കാൻ പോയ അമർ ഇലാഹി എന്ന യുവാവ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 2024 ഡിസംബറിലാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

